യുവതിയുടെ കൊലപാതകം; സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി

Last Updated:

കൊലപാതകത്തിൽ മറ്റ് ചിലർക്കു കൂടി പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കൊല്ലം: കൊല്ലം സ്വദേശി സുചിത്രയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. സാമ്പത്തിക ഇടപാടിലെ തർക്കവും പ്രണയ തകർച്ചയും കൊലപാതകത്തിന് വഴിവച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തൽ. ഇത് ശരിവയ്ക്കുന്ന സുപ്രധാന തെളിവാണ് ലഭിച്ചത്. പ്രതിയുടെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ സുചിത്ര നൽകിയതിന്റെ രേഖകൾ പോലീസ് ശേഖരിച്ചു.
കൊലപാതകത്തിൽ മറ്റ് ചിലർക്കു കൂടി പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. വാടക വീടിനു സമീപത്തെ കാടുകയറിയ സ്ഥലത്ത് കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരയ്ക്കു താഴെ മുറിച്ചു മാറ്റിയ നിലയിലായിരുന്നു.
BEST PERFORMING STORIES:അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് [NEWS] Break the Chain എന്നു പണ്ടേ പറഞ്ഞ മച്ചാന്റെ പേരിൽ ആശംസകൾ! [NEWS]ആക്ഷേപിക്കാൻ യുഡിഎഫിന് എന്ത് അർഹത? 'സർക്കാരിന്റെ ധൂർത്ത്' ആരോപണങ്ങൾക്ക് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി [NEWS]
ദേഹത്ത് പൊള്ളലേറ്റ പാടുമുണ്ടായിരുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം നടത്താനാവില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. സുചിത്ര ജയ്പൂരിലേക്ക് പോയെന്ന് വരുത്തി തീർക്കാനാണ് കാമുകനായ  പ്രതി പ്രശാന്ത് ശ്രമിച്ചത്.
advertisement
സുചിത്രയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രദേശത്തുൾപ്പെടെ വിശദമായ പരിശോധന നടത്തിയ ശേഷമാകും കസ്റ്റഡി അപേക്ഷ നൽകുക. മാർച്ച് 17 ന് കൊല്ലത്തെ വീട്ടിൽ നിന്ന് പുറപ്പെട്ട സുചിത്ര പാലക്കാട് മണലി ശ്രീറാം നഗറിൽ പ്രതിയുടെ വാടക വീട്ടിലേക്കെത്തുകയായിരുന്നു.  20 നാണ് കൊല നടന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ കൊലപാതകം; സാമ്പത്തിക ഇടപാടിൻ്റെ രേഖകൾ അന്വേഷണ സംഘം കണ്ടെത്തി
Next Article
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement