ബേക്കറിയിലാണ് ഗോപിനാഥ് ജോലി ചെയ്യുന്നത്. പവിത്ര വീട്ടമ്മയാണ്. ശനിയാഴ്ച രാവിലെ ഗോപിനാഥന്റെ അമ്മ വീട്ടിൽ വന്ന് നോക്കുമ്പോഴാണ് മകനെയും ഭാര്യയെയും കൊച്ചുമകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകനും മരുമകളും തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മകന്റെ മകളെ നിലത്തു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിഷം കലർത്തിയ ഭക്ഷണം നൽകിയ ശേഷം മകളെ മാതാപിതാക്കൾ ചേർന്ന് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
advertisement
ആമസോൺ പ്രൈമിൽ പ്രതിമാസ മെമ്പർഷിപ്പ് ഇനിയില്ല; ഒരുമാസത്തെ സൗജന്യട്രയലും നിർത്തലാക്കി
മുപ്പത്തിയൊന്നു വയസുള്ള ഗോപിനാഥിന് മെയ് ഒമ്പതുമുതൽ ശ്വാസതടസത്തിന്റെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സ. എന്നാൽ, ആരോഗ്യനില വഷളാകുന്നതിൽ ഗോപിനാഥ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഗോപിനാഥിന്റെ ആരോഗ്യസ്ഥിതി ഇത്തരത്തിൽ തുടരുന്നതിൽ ഉണ്ടായ ബുദ്ധിമുട്ടുകൾ ആയിരിക്കും ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.