പൊലീസ് എത്തിയപ്പോൾ കോവിഡ് രോഗി വീട്ടിലില്ല; അന്വേഷിച്ചപ്പോൾ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ പൊതുനിരത്തിൽ
Last Updated:
സംശയം തോന്നി പൊലീസ് നടത്തിയ തിരച്ചിലിലാണ് പൊതു നിരത്തിൽ കാറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഇയാളെ കണ്ടെത്തിയത്.
കൽപറ്റ: രാജ്യം കോവിഡ് രണ്ടാം തരംഗത്തിലൂടെ കടന്നു പോകുകയാണ്. നിരവധി പേർക്കാണ് ഇതുവരെ കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായത്. എന്നാൽ, ഇപ്പോഴും ഇതിന്റെ ഗൗരവം മനസിലാക്കാത്ത നിരവധി ആളുകളാണ് നമ്മുടെ ചുറ്റുവട്ടമുള്ളത്. കഴിഞ്ഞദിവസം ഒരു കോവിഡ് രോഗിയെ പൊലീസ് പിടികൂടിയത് ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടയിൽ ആയിരുന്നു.
വയനാട് ജില്ലയിലെ പനമരത്താണ് സംഭവം ഉണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും ഇയാൾ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുകയായിരുന്നു. പൊതുനിരത്തിൽ ഇറങ്ങിയാണ് ഡ്രൈവിംഗ് പഠിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കേണിച്ചിറ താഴെമുണ്ട സ്വദേശിക്ക് എതിരെ പൊലീസ് കേസെടുത്തു.
കോവിഡ് പോസിറ്റീവ് ആയവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയത്. എന്നാൽ, പരിശോധനയിൽ ഇയാൾ വീട്ടിൽ ഇല്ലെന്ന് മനസിലായി. ബന്ധുക്കളോട് ഇയാൾ എവിടെയെന്ന് അന്വേഷിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ബന്ധുക്കളിൽ നിന്ന് ലഭിച്ചത്.
advertisement
തുടർന്ന് പൊലീസ് രോഗിയെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോൾ കോവിഡ് പരിശോധനയ്ക്കായി പുറത്തു പോയിരിക്കുകയാണെന്ന് ആയിരുന്നു മറുപടി. സംശയം തോന്നി പൊലീസ് നടത്തിയ തിരച്ചിലിലാണ് പൊതു നിരത്തിൽ കാറിൽ ഭാര്യയെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന ഇയാളെ കണ്ടെത്തിയത്. ലോക്ക്ഡൗൺ ലംഘിച്ചത് ഉൾപ്പെടെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാൾക്ക് എതിരെ പൊലീസ് കേസെടുത്തു.
advertisement
അതേസമയം, കേരളത്തില്‍ ഇന്നലെ 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
advertisement
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 16, 2021 11:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് എത്തിയപ്പോൾ കോവിഡ് രോഗി വീട്ടിലില്ല; അന്വേഷിച്ചപ്പോൾ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ പൊതുനിരത്തിൽ