Also Read- SSLC, PlusTwo| എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഇല്ല
ഭുവനേശ്വറിലെ ട്രൈബൽ സ്കൂളിൽ നിന്നാണ് 600ൽ 280 മാർക്ക് ചാന്ദ്നി പത്താം ക്ലാസ് പാസായിരിക്കുന്നത്. അവളുടെ രണ്ട് സഹോദരിമാരും സ്കൂളിൽ പഠിക്കുന്നുണ്ട്. മേലാഘർ ഗ്രാമത്തിലെ ദാന മാജി ആശുപത്രി ചെലവിന് പണമില്ലാത്തതിനാൽ ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്നു നീങ്ങിയ ചിത്രം രാജ്യമാകെ ചർച്ച ചെയ്യപ്പെട്ടു. നിർധനരായ കുടുംബത്തിന് അന്ന് താങ്ങായി എത്തിയത് ഭുവനേശ്വർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കലിങ്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസായിരുന്നു. ഈ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ 'കിസ്സ്' സ്ഥാപകൻ . ഡോ. അച്യുത്യ സാമന്ത, മാജിയുടെ മൂന്ന് പെൺമക്കളുടെയും സംരക്ഷണം ഏറ്റെടുത്തു.
advertisement
Also Read- ടിപിആര്‍ 18ന് മുകളിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍
'പത്താം ക്ലാസ് പരീക്ഷയിൽ KISS 100 ശതമാനം ജയം നേടി. സംസ്ഥാനത്ത് മൊത്തം 97.89 ശതമാനമാണ് വിജയം. സ്ഥാപനത്തിന്റെ 1900 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.’– ഡോ. സാമന്ത വ്യക്തമാക്കി. ഇവിടെ പരീക്ഷ എഴുതിയവരില്‍ ഗജപത് ജില്ലയിൽ നിന്നെത്തിയ ഗോത്രവർഗത്തിൽപ്പെടുന്ന മോഹൻ ചരണാണ് ഏറ്റവും ഉയർന്ന മാർക്ക് നേടിയത്. 600ൽ 543 മാർക്കാണ് മോഹൻ ചരൺ സ്വന്തമാക്കിയത്.
Also Read- നാസയുടെ പെർസെവറൻസ് റോവറെടുത്ത സെൽഫിക്ക് പിന്നിലെ ശാസ്ത്രം
English Summary: Chandini Majhi, the daughter of Dana Majhi who carried his wife’s corpse on his shoulders for 10 km after allegedly being denied a hearse by the government hospital in Odisha’s Kalahandi district, was among the 2,81,658 girls who cleared the class 10 state board examinations, the results of which were declared on Friday. Chandini, a student of a tribal school run by Bhubaneswar-based Kalinga Institute of Social Sciences (KISS), secured 280 marks out of 600. Her two younger sisters are also studying in the school.