SSLC, Plus Two| എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഇല്ല

Last Updated:

പരീക്ഷകൾ ഉദാരമായി നടത്തിയതിനാൽ ഗ്രേസ്മാർക്ക് നൽകേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

sslc result
sslc result
തിരുവനന്തപുരം: എസ്എസ്എൽസി,  പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. നേരത്തെ ഇതുസംബന്ധിച്ച് എസ് സി ഇ ആർ ടി ശുപാർശ മുന്നോട്ടുവച്ചിരുന്നു. പ്രധാനമായും എസ് സി ഇ ആർ ടി വ്യക്തമാക്കിയിരുന്നത് മുൻകാലങ്ങളിലെ കലാകായിക പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ വിരുദ്ധ നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്.
Also Read- സംസ്ഥാനത്ത് ഇന്ന് 13,550 പേർക്ക് കോവിഡ്; 104 മരണം; ടിപിആർ പത്തിന് മുകളിൽ തുടരുന്നു
കോവിഡ്  സാഹചര്യത്തിൽ പരീക്ഷകൾ ഉദാരമായാണ് നടത്തിയത്. ഇത്തവണ ചോദ്യപേപ്പറിൽ കൂടുതൽ ചോയ്സ് ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് നിലപാട് സ്വീകരിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് അഭിപ്രായങ്ങൾ കൈമാറിയിരുന്നു. പരീക്ഷകൾ ഉദാരമായി നടത്തിയതിനാൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
advertisement
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയം കഴിഞ്ഞ ആഴ്ച്ച അവസാനിച്ചിരുന്നു. ഈമാസം ഏഴിന് ആരംഭിച്ച എസ്എസ്എൽസി മൂല്യനിർണയത്തിൽ 70 ക്യാമ്പുകളിലായി 12,000 അധ്യാപകരാണ് പങ്കെടുത്തത്. നിലവിൽ ടാബുലേഷനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ടാബുലേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കങ്ങളും സർക്കാർ സജീവമാക്കിയിട്ടുണ്ട്. ടാബുലേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി  അടുത്തമാസം പകുതിയോടെ എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SSLC, Plus Two| എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഇല്ല
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement