ചൊവ്വയിൽ നിന്ന് എങ്ങനെ 'സെൽഫി' എടുക്കാം? നാസയുടെ പെർസെവറൻസ് റോവറെടുത്ത സെൽഫിക്ക് പിന്നിലെ ശാസ്ത്രം
- Published by:Joys Joy
- trending desk
Last Updated:
ചൊവ്വയിലെ പകൽ സമയത്ത്, ഭൂമിയിലെത്തുന്ന സൗരോർജ്ജത്തിന്റെ പകുതിയോളം മാത്രമേ ലഭിക്കുകയുള്ളൂ, രാത്രിയിലെ താപനില മൈനസ് 90 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് ഇൻജെനുവിറ്റി ചൊവ്വയിൽ പറന്നത്.
സെൽഫി എടുക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ, ആവശ്യമായത് എല്ലാം ഫ്രെയിമിൽ ഒതുക്കി സെൽഫി എടുക്കുക എന്നതാണ് അൽപ്പം പ്രയാസകരമായ കാര്യം. നാസയുടെ ചൊവ്വദൗത്യ പേടകം പെർസെവറൻസ് റോവറെടുത്ത സെൽഫിക്ക് പിന്നിലെ ചില ശാസ്ത്രത്തെക്കുറിച്ച് പരിശോധിക്കാം. 2021 ഏപ്രിൽ 26ന് മാർസ് റോവർ ചരിത്രപരമായ സെൽഫി എടുത്തപ്പോൾ ഒൻപത് അടി വീതിയുള്ള പേടകത്തിന്റെ മുഴുവൻ ഭാഗങ്ങളും ഒറ്റ ഫ്രെയിമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ഇതിനായി ഒന്നിലധികം ആംഗിളുകളിൽ നിന്ന് 62 ചിത്രങ്ങൾ എടുക്കുകയും നാസയിലെ ശാസ്ത്രജ്ഞർ ഒരാഴ്ചയോളം നീണ്ട കഠിനാധ്വാനത്തിന് ശേഷം ഈ ചിത്രങ്ങൾ യോജിപ്പിച്ച് അത്ഭുതകരമായ ഒരു സെൽഫിയാക്കി മാറ്റുകയും ചെയ്തിരുന്നു.
'സെൽഫിയിൽ ഇൻജെനുവിറ്റി ഹെലികോപ്ടറിനെ കൂടി ശരിയായ ഭാഗത്ത് ക്രമീകരിക്കുക എന്നതായിരുന്നു ഏറ്റവും ശ്രമകരമായ കാര്യമെന്ന്' റോവറിന്റെ ക്യാമറ സിസ്റ്റത്തിന്റെ ഇൻസ്ട്രുമെന്റ് പ്രോജക്ട് മാനേജർ മൈക്ക് റാവൈൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. റോവർ എടുത്ത സെൽഫി വളരെ വിശാലമായിരുന്നു. ചൊവ്വയുടെ പശ്ചാത്തലവും വളരെ മനോഹരമായി പകർത്തിയിട്ടുണ്ട്. പർവതങ്ങൾ പോലെ കാണപ്പെടുന്ന ഉയർന്ന പ്രദേശങ്ങളും ചിത്രത്തിൽ കാണാൻ കഴിയും.
advertisement
റോവറിന്റെ റോബോട്ടിക് ഭുജത്തിൽ ഫീച്ചർ ചെയ്തിട്ടുള്ള നൂതന ക്യാമറ സിസ്റ്റമായ മാസ്‌റ്റ്കാം - ഇസഡ് ഉപയോഗിച്ച് പനോരമിക്, സ്റ്റീരിയോസ്കോപ്പിക് 3 ഡി ചിത്രങ്ങൾ എടുക്കാൻ കഴിയും. അടുത്തുള്ള ഉപരിതലങ്ങളും മണ്ണിന്റെ സാമ്പിളുകളും സൂം ചെയ്യാനും സൂക്ഷ്മമായി പരിശോധിക്കാനുമാണ് ക്യാമറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാലാണ് മാർസ് റോവറുകൾക്ക് അനുയോജ്യമായ രീതിയിൽ സെൽഫി എടുക്കാൻ സാധിക്കാത്തത്.
റോവർ ചരിത്ര പ്രധാനമായ ഈ സെൽഫി എടുത്തപ്പോൾ കേട്ട ശബ്ദവും നാസ പുറത്തു വിട്ടിട്ടുണ്ട്. അതിൽ റോബോട്ടിക് ഭുജത്തിന്റെ ചലനം കേൾക്കാനാകും.
advertisement
2020 ജൂലൈ 30നാണ് നാസ ചൊവ്വയുടെ പെർസെവറൻസ് റോവർ വിക്ഷേപിച്ചത്. 2021 ഫെബ്രുവരി 18നാണ് ബഹിരാകാശ പേടകം ചുവന്ന ഗ്രഹത്തിൽ പറന്നിറങ്ങിയത്. ചൊവ്വയുടെ ഗുരുത്വാകർഷണത്തിൽ യന്ത്രങ്ങൾക്ക് പറക്കാൻ കഴിയുമോ എന്ന് പരീക്ഷിക്കാൻ നാസ അയച്ച ഒരു ചെറിയ ഹെലികോപ്റ്ററും പേടകത്തിന് ഒപ്പം ചൊവ്വയിലെത്തി. ഇതാണ് ഇൻജെനുവിറ്റി ഹെലികോപ്ടർ. 2021 ഏപ്രിൽ 19ന് ഹെലികോപ്ടർ വിജയകരമായി ചൊവ്വയിൽ പറന്നു.
advertisement
മറ്റൊരു ഗ്രഹത്തിൽ ഇരുന്ന് നിയന്ത്രിക്കുന്ന ആദ്യത്തെ പവർ ഫ്ലൈറ്റ് എന്ന ലക്ഷ്യമാണ് ഇൻജെനുവിറ്റിയിലൂടെ നാസ ലക്ഷ്യമിട്ടത്. ഇത് വിജയകരമായാൽ നമ്മുടെ ചക്രവാളങ്ങൾ കൂടുതൽ വികസിപ്പിക്കാനും ചൊവ്വ പര്യവേക്ഷണത്തിന്റെ സാധ്യത വർദ്ധിപ്പിക്കാനും കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയിരുന്നത്. നിയന്ത്രിത രീതിയിൽ പറക്കുന്നത് ഭൂമിയിൽ പറക്കുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ്. ചുവന്ന ഗ്രഹത്തിന് ഗുരുത്വാകർഷണവും ഉണ്ട് (ഭൂമിയുടെ മൂന്നിലൊന്ന്). ചൊവ്വയിലെ പകൽ സമയത്ത്, ഭൂമിയിലെത്തുന്ന സൗരോർജ്ജത്തിന്റെ പകുതിയോളം മാത്രമേ ലഭിക്കുകയുള്ളൂ, രാത്രിയിലെ താപനില മൈനസ് 90 ഡിഗ്രി സെൽഷ്യസ് വരെ താഴുകയും ചെയ്യും. ഈ വെല്ലുവിളികളെല്ലാം മറികടന്നാണ് ഇൻജെനുവിറ്റി ചൊവ്വയിൽ പറന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 29, 2021 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ചൊവ്വയിൽ നിന്ന് എങ്ങനെ 'സെൽഫി' എടുക്കാം? നാസയുടെ പെർസെവറൻസ് റോവറെടുത്ത സെൽഫിക്ക് പിന്നിലെ ശാസ്ത്രം