മറ്റാരോ എഴുതിയ തിരക്കഥയ്ക്കനുസരിച്ചാണ് രജനികാന്ത് സംസാരിക്കുന്നത്. നടൻ തങ്ങളെ വെറുതെ വിടണമെന്നും കാർത്തി പറഞ്ഞു.
മുസ്ലീം വിഭാഗങ്ങളെ ഒരു തരത്തിലും ഈ നിയമം ബാധിക്കില്ലെന്നായിരുന്നു മാധ്യമങ്ങളോട് രജനി പ്രതികരിച്ചത്. 'കേന്ദ്രം കൊണ്ടുവന്ന CAA മുസ്ലീം വിഭാഗങ്ങളെ ഒരു തരത്തിലും ബാധിക്കില്ല.. ഈ നിയമം മൂലം ഭാവിയിൽ മുസ്ലീം പൗരന്മാർക്ക് എന്തെങ്കിലും ദോഷം ഉണ്ടായാൽ ആദ്യം പ്രതിഷേധത്തിനിറങ്ങുന്ന ആൾ താനായിരിക്കും' എന്നാണ് രജനീകാന്ത് പറഞ്ഞിരുന്നു.
Also Read 'മുസ്ലീം വിരുദ്ധമല്ല': പൗരത്വ നിയമത്തെ പിന്തുണച്ച് രജനീകാന്ത്
advertisement
പൗരത്വ നിയമത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ വിദ്യാർഥികളെ ഉപയോഗിക്കുകയാണെന്നും ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിൽ പങ്കാളികളാകുന്നതിന് മുമ്പ് മുതിർന്നവരോട് സംസാരിക്കണമെന്നും സൂപ്പർസ്റ്റാർ ആവശ്യപ്പെട്ടിട്ടുണ്ട്. 'CAA മുസ്ലീം വിരുദ്ധമല്ല.. മത-രാഷ്ട്രീയ നേതാക്കൾ ആളുകളെ ഈ നിയമത്തിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കുകയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
