2021 ഡിസംബറിലെ രാജ്യത്തെ വൈദ്യുതി ഉപഭോഗം 109.17 ബില്യണ്‍ യൂണിറ്റായിരുന്നു. അതേസമയം, 2020 ഡിസംബറിൽ ഇത് 105.62 ബില്യണ്‍ യൂണിറ്റായിരുന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിതരണം കണക്കാക്കുന്ന പീക്ക് പവര്‍ ഡിമാന്‍ഡ് 2022 ഡിസംബറില്‍ 205.03 ജിഗാവാട്ടായി (GW) ആയിരുന്നു. അതേസമയം, 2021 ഡിസംബറില്‍ 183.24 GW ഉം 2020 ഡിസംബറില്‍ 182.78 GW ഉം ആയിരുന്നു ഏറ്റവും ഉയര്‍ന്ന വൈദ്യുതി വിതരണം.
Also read- മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; ഒരു മരണം, 14 പേര്‍ക്ക് പരിക്ക്
advertisement
2019 ഡിസംബറില്‍ ഇത് 170.49 GW ആയിരുന്നു എന്നാല്‍ 2019 ഡിസംബറില്‍ വൈദ്യുതി ഉപഭോഗം 101.08 BU ആയിരുന്നു. അതേസമയം കേരളത്തിൽ വീടുകളിലെ വൈദ്യുതി ഉപഭോഗം അളക്കാന്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ആദ്യ ഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പിലാക്കുന്നത്. വീടുകളില്‍ വൈദ്യുത ഉപയോഗം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന പഴയ അനലോഗ് മീറ്ററുകള്‍ക്ക് പകരമുള്ള ഡിജിറ്റല്‍ മീറ്ററാണ് സ്മാര്‍ട്ട് മീറ്റര്‍.
2006ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പസഫിക് ഗ്യാസ് & ഇലക്ട്രിക് എന്ന അമേരിക്കന്‍ കമ്പനി ആണ് ആദ്യമായി സ്മാര്‍ട്ട് മീറ്ററുകള്‍ പുറത്തിറക്കിയത്. ഇതിനു പിന്നാലെ നിരവധി കമ്പനികള്‍ സ്മാര്‍ട് മീറ്ററുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്മാര്‍ട് മീറ്റര്‍ അത് ഘടിപ്പിച്ചിട്ടുള്ള സിസ്റ്റത്തിലോ ഔട്ട്ലെറ്റിലോ ഉള്ള വൈദ്യുത ഉപയോഗത്തെ ട്രാക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ഇതിനു പുറമെ, സ്മാര്‍ട് മീറ്ററുകള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും പണം ലാഭിക്കാനും സഹായിക്കുന്നു.
Also read- വനിതാകോച്ചിന്‍റെ ലൈംഗിക ആരോപണം; ഹരിയാന കായികവകുപ്പ് മന്ത്രി രാജിവെച്ചു
ഈ മീറ്റര്‍ നമുക്ക് എവിടെയിരുന്ന് വേണമെങ്കിലും നിയന്ത്രിക്കാവുന്നതാണ്. സ്മാര്‍ട്ട് മീറ്ററിംഗ് സംവിധാനം, ബിസിനസുകള്‍ക്ക് അവര്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ ട്രാക്ക് സൂക്ഷിക്കാനുള്ള അവസരം നല്‍കുന്നു. ഇതുവഴി ആവശ്യമെങ്കില്‍ അവരുടെ വൈദ്യുതി ഉപയോഗം ക്രമീകരിക്കാനാകും. വൈദ്യുതി ഉപയോഗം അളക്കുന്നതിനു പുറമേ, വൈദ്യുതി എപ്പോള്‍ ഉപയോഗിക്കുന്നു, ഒരു സമയം എത്രമാത്രം വൈദ്യുതി ഉപയോഗിക്കുന്നു, എവിടെയൊക്കെയാണ് അത് ഉപയോഗിക്കുന്നത് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ രേഖപ്പെടുത്തുന്നു.
സ്മാര്‍ട് മീറ്ററുകളുടെ വരവോടെ മിക്ക ഇലക്ട്രിക്, ഗ്യാസ്, വാട്ടര്‍, മറ്റ് യൂട്ടിലിറ്റി കമ്പനികളും അവരുടെ ചെലവുകള്‍ നിര്‍ണ്ണയിക്കുന്നതിന് സ്മാര്‍ട്ട് മീറ്ററിംഗ് രീതി സ്വീകരിച്ചിട്ടുണ്ട്. വൈഫൈ ഇല്ലാതെയാണ് സ്മാര്‍ട് മീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. വീടുകളില്‍ സ്മാര്‍ട് മീറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യണോ വേണ്ടയോ എന്ന് ഉടമകള്‍ക്ക് തീരുമാനിക്കാം.
