മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; ഒരു മരണം, 14 പേര്‍ക്ക് പരിക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
മഹാരാഷ്ട്രയിലെ നാസികിലുള്ള പോളി ഫിലിം ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. നാസിക് ജില്ലയിലെ ഗാട്പുരിയിലുള്ള മുണ്ടേഗാവ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്ഫോടനത്തെ തുടർന്ന് തീപ്പിടിത്തവുമുണ്ടായത്. നിരവധി ജീവനക്കാര്‍ ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം . 11 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍ ഒരാള്‍ മരിച്ചതായിഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 14 പേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രികളിലേക്ക് മാറ്റി.
അഗ്നിരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. തീപ്പിടിത്തത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് തീപടർന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീപ്പിടത്തത്തില്‍ മാരകമായി പൊള്ളലേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൂപ്പര്‍വൈസറും തൊഴിലാളികളുമടക്കം 14 പേര്‍ക്ക് പരിക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാസിക് പോലീസ് സൂപ്രണ്ട് ഷാജി ഉമാപ് പറഞ്ഞു.
പരിക്കേറ്റവർക്കും അകത്ത് കുടുങ്ങിക്കിടക്കുന്നവരെയും രക്ഷിക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 01, 2023 4:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹാരാഷ്ട്രയിലെ നാസിക്കിൽ ഫാക്ടറിയിൽ വൻ തീപിടിത്തം; ഒരു മരണം, 14 പേര്‍ക്ക് പരിക്ക്


