ഇൻഫോസിസ് സീനിയർ ടെക്നോളജി ആർക്കിടെക്റ്റ് ആണ് ഇയാളെന്നാണ് ഫേസ്ബുക്കിൽ നിന്ന് ലഭിച്ച വിവരം. ഇയാളെ പിരിച്ചുവിട്ടതായി ഇൻഫോസിസും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. 'പൊതു സ്ഥലത്ത് വായ് മൂടാതെ തുമ്മി വൈറസ് പരത്താം.. ഇതിനായി കൈകോർക്കു..' എന്നായിരുന്നു യുവാവ് ഫേസ്ബുക്കിൽ കുറിച്ചത്... സോഫ്റ്റ് വെയർ കമ്പനി ജീവനക്കാരനായ ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് ബംഗളൂരു ജോയിന്റ് കമ്മീഷണർ സന്ദീപ് പട്ടേൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
കഴിഞ്ഞ 25 വർഷമായി ബംഗളൂരിവിലുള്ള ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ഭീതി പരത്തുന്ന പ്രകോപനപരമായ പ്രസ്താവന നടത്തി എന്ന കുറ്റത്തിനാണ് കേസ്. ഇതിന് പിന്നാലെയാണ് ജീവനക്കാരനെ പുറത്താക്കി എന്ന് ഇൻഫോസിസും ട്വിറ്ററിലൂടെ അറിയിച്ചത്.
advertisement
'ഇൻഫോസിസിലെ ഒരു ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ് കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങൾക്ക് എതിരാണ്.. ഇത്തരം പ്രവൃത്തികളോട് യാതൊരു സഹിഷ്ണുതയുമില്ലാത്ത നിലപാടാണ് കമ്പനി വച്ചു പുലർത്തുന്നത്. അതുകൊണ്ട് തന്നെ ഇയാളുടെ സേവനം കമ്പനി അവസാനിപ്പിക്കുന്നു..' എന്നാണ് ഇൻഫോസിസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പ്രതികരിച്ചത്.
 You may also like:കാസർകോട്ട് ഇന്നലെ മാത്രം 34 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 81 ആയി [NEWS]ഹോം ക്വാറന്റൈൻ; വീട്ടിൽ പോയി ഇരിക്കൽ: സബ് കളക്ടർ അനുപം മിശ്രയുടെ വിശദീകരണം [NEWS]ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം [NEWS]