കോവിഡ് നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. സബ് കളക്ടറുടെ നിയമലംഘനം സംബന്ധിച്ച റിപ്പോർട്ടിനൊപ്പം വകുപ്പുതല നടപടിക്കും കളക്ടർ ബി അബ്ദുൽ നാസർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. ഹോം ക്വാറന്റൈനിൽ എന്നുവെച്ചാൽ സ്വന്തം വീട്ടിൽ പോവുക എന്നാണ് കരുതിയതെന്ന വിചിത്രമായ വിശദീകരണമാണ് അനുപം മിശ്ര നൽകിയത്.
ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 18 വരെ സിംഗപ്പൂര്‍, മലേഷ്യ യാത്രകള്‍ക്ക് അവധിയിലായിരുന്നു അനുപം മിശ്ര. യാത്ര കഴിഞ്ഞ് മാര്‍ച്ച് 18ന് തിരിച്ചെത്തി. തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം കൊല്ലത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.
ആരോഗ്യ പ്രവര്‍ത്തകര്‍ വിളിക്കുമ്പോഴെല്ലാം നിരീക്ഷണത്തില്‍ തുടരുകയാണെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയിരുന്നത്. എന്നാല്‍ മാര്‍ച്ച് 26ന് ആരോഗ്യപ്രവര്‍ത്തകര്‍ സബ് കളക്ടറുടെ വസതിയിലെത്തിയപ്പോഴാണ് അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെട്ടതായി മനസ്സിലാക്കിയത്. നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ട മാര്‍ച്ച് 19 ന് തന്നെ അനുപം കാണ്‍പൂരിലേക്ക് പോയതായാണ് വിവരം. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് കാണ്‍പൂരിലേക്ക് കടന്നത്.
തുടര്‍ന്ന് കളക്ടര്‍ നേരിട്ട് വിളിച്ച് അന്വേഷിച്ചപ്പോള്‍ ബെംഗളുരിവിലാണെന്ന് സബ് കളക്ടര്‍ കളവ് പറഞ്ഞു. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹം ജന്മനാടായ കാണ്‍പൂരിലാണ് ഉള്ളതെന്ന് മനസ്സിലായത്. അനുപം മിശ്രയ്ക്കെതിരെ നടപടിവേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.