COVID 19 | ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം

Last Updated:

ധോണി സംഭാവന നൽകിയത് എൻ ജി ഒയ്ക്ക് ആണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലെന്നും വ്യക്തമാക്കി അദ്ദേഹത്തെ പ്രതിരോധിച്ചും ട്വീറ്റുകളുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരവധിയാളുകളാണ് കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണയുമായി എത്തിയത്. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിൽ തന്റെ ഒരു മാസത്തെ സാലറിയാണ് അസം സർക്കാരിന് സ്‌പ്രിന്റർ ഹിമ ദാസ് നൽകിയത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ 25 ലക്ഷം രൂപയായിരുന്നു നൽകിയത്.
advertisement
ഇതിനിടയിലാണ് പുനെയിലെ ഒരു എൻ ജി ഒയ്ക്ക് ക്രിക്കറ്റ് താരം എം എസ് ധോണി ഒരുലക്ഷം രൂപ നൽകിയത് ട്വിറ്ററിൽ ട്രോളുകൾക്ക് കാരണമായത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റർ ഒരു ലക്ഷം രൂപ മാത്രം സംഭാവനയായി നൽകിയതാണ് നെറ്റിസൺസിന് പിടിക്കാതെ പോയത്.
advertisement
പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടി വരെ അവളുടെ സമ്പാദ്യത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 ലക്ഷം രൂപ സംഭാവനയായി നൽകിയിട്ടുണ്ട്. അതേസമയം, ധോണി സംഭാവന നൽകിയത് എൻ ജി ഒയ്ക്ക് ആണെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അല്ലെന്നും വ്യക്തമാക്കി അദ്ദേഹത്തെ പ്രതിരോധിച്ചും ട്വീറ്റുകളുണ്ട്.
advertisement
ബാഡ്മിന്റൺ താരം പി വി സിന്ധു ദുരിതാശ്വാസ നിധിയിലേക്ക് പത്തുലക്ഷം രൂപ നൽകിയിരുന്നു. മുൻ ക്രിക്കറ്റ് താരവും ബി സി സി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി ആയിരുന്നു സംഭാവന നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
COVID 19 | ഒരു ലക്ഷം രൂപ നൽകി ധോണി; വളരെ കുറഞ്ഞുപോയെന്ന് നെറ്റിസൺസ്, ട്വിറ്ററിൽ ട്രോൾ ബഹളം
Next Article
advertisement
80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍  അടച്ചു പൂട്ടുന്നു
80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍ അടച്ചു പൂട്ടുന്നു
  • എംടിവി 80s, 90s, മ്യൂസിക്, ക്ലബ് എംടിവി, ലൈവ് ചാനലുകൾ 2025 ഡിസംബർ 31ന് അടച്ചുപൂട്ടും.

  • കാഴ്ചക്കാരുടെ കുറവും ടിക് ടോക്ക്, യൂട്യൂബ്, സ്‌പോട്ടിഫൈ വളര്‍ച്ചയും അടച്ചുപൂട്ടലിന് കാരണമായി.

  • എംടിവി എച്ച്ഡി റിയാലിറ്റി ടിവി ഷോകള്‍ സംപ്രേക്ഷണം തുടരും, സംഗീത വീഡിയോകള്‍ സംപ്രേക്ഷണം നിര്‍ത്തും.

View All
advertisement