'രാജ്യത്തിന്റെ നിലവിലെ ആരോഗ്യസംവിധാനങ്ങൾ കണക്കിലെടുത്താൻ കൊറോണ വ്യാപനം തടയുക എന്നത് ദുഷ്കരമാണ്. അതുകൊണ്ട് തന്നെ ലോക്ക്ഡൗൺ ഏപ്രില്‍ 15ന് ശേഷവും തുടരണമെന്നാണ് കരുതുന്നത്. കാരണം നമുക്ക് സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ സാധിക്കും പക്ഷെ ജീവിതം തിരികെ പിടിക്കാൻ കഴിയില്ല.. ആളുകൾക്ക് ജീവൻ നഷ്ടമായാൽ അതും തിരികെപ്പിടിക്കാൻ കഴിയില്ല' മാധ്യമങ്ങളോട് സംസാരിക്കവെ റാവു വ്യക്തമാക്കി.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]ആ പത്ത് മരണങ്ങൾ കാസർഗോഡിന് പുറത്തായിരുന്നെങ്കിലോ...! കഥാകൃത്ത് പി.വി ഷാജികുമാർ ചോദിക്കുന്നു [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
advertisement
കൊറോണ വൈറസിനെതിരായി രാജ്യത്തിന്റെ ഏക ആയുധം ലോക്ക് ഡൗണാണ്. അതുകൊണ്ട് തന്നെ മറിച്ചൊരു ചിന്തയ്ക്ക് നിൽക്കാതെ ലോക്ക്ഡോൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടും ഞാൻ അഭ്യർഥിക്കുകയാണെന്നും തെലങ്കാന രാഷ്ട്രസമിതി നേതാവ് അറിയിച്ചു.
ഈ വിനാശകാരിയായ വൈറസിനെ തടുത്തു നിർത്താൻ നമ്മുടെ പക്കൽ മറ്റ് ആയുധങ്ങള്‍ ഒന്നും തന്നെയില്ല.അതു കൊണ്ട് തന്നെ എല്ലാ മുഖ്യമന്ത്രിമാരുമായും രാജ്യത്തെ എല്ലാവരുമായും വീഡിയോ കോൺഫറന്‍സ് നടത്തി ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.