ഉത്തരാഖണ്ഡിൽ ലോക്ക് ഡൗൺ നിയമം ലംഘിച്ച് ചുറ്റാനിറങ്ങിയ കുറച്ച് വിദേശസഞ്ചാരികൾക്കും കഴിഞ്ഞ ദിവസം പൊലീസ് നടപടി നേരിടേണ്ടി വന്നിരുന്നു. യുഎസ്, ആസ്ട്രേലിയ, മെക്സികോ, ഇസ്രായേൽ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ടൂറിസ്റ്റുകളാണ് ലോക്ക് ഡൗൺ നിയമം ലംഘിച്ചതിന് പൊലീസിന്റെ ശിക്ഷ നേരിട്ടത്.
റിഷികേശിൽ ഗംഗാ തീരത്തെത്തിയതായിരുന്നു ഒരു സംഘം ടൂറിസ്റ്റുകൾ. ലോക്ക് ഡൗണിനെക്കുറിച്ച് അറിയാമായിരുന്നോ എന്ന് ചോദിച്ച ശേഷം ഇവരെക്കൊണ്ട് മാപ്പ് എഴുതി വാങ്ങുകയാണ് പൊലീസ് ചെയ്തത്. അതും 500 തവണ. 'ഞാൻ ലോക്ക് ഡൗൺ ലംഘിച്ചു.. മാപ്പ്..' എന്നായിരുന്നു എഴുതി വാങ്ങിയത്.
advertisement
You may also like:COVID 19| മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് അമേരിക്ക; 24 മണിക്കൂറിനിടെ മരിച്ചത് 2108 പേർ [PHOTOS]COVID 19 | കഴിഞ്ഞ ദിവസം മരിച്ച മാഹി സ്വദേശിയുടെ ഖബറടക്കം കണ്ണൂരിൽ നടന്നു [PHOTOS]പത്തംനംതട്ടയിൽ വീടാക്രമിച്ച കേസ് ഡിവൈ.എസ്.പിക്ക്; പെൺകുട്ടി നിരാഹാരം അവസാനിപ്പിച്ചു [NEWS]
പ്രദേശവാസികൾ പോലും ലോക്ക് ഡൗൺ നിയമങ്ങൾ അനുസരിച്ച് വീടിനുള്ളിൽ തന്നെ തുടരുമ്പോൾ വിദേശ സഞ്ചാരികളെ ഇങ്ങനെ ചുറ്റിക്കറങ്ങാൻ അനുവദിക്കില്ലെന്നാണ് തപോവൻ പൊലീസ് പോസ്റ്റ് ഇൻ ചാർജ് വിനോദ് ശർമ അറിയിച്ചത്. ഇപ്പോൾ ഇവർക്ക് നൽകിയ ശിക്ഷ ഒരു ശക്തമായ സന്ദേശം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക ഗൈഡുകൾ ഒപ്പമില്ലാതെ വിദേശ സഞ്ചാരികളെ താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് പുറത്തിറക്കരുതെന്ന് ഹോട്ടലുകൾക്ക് നിർദേശം നൽകുമെന്നും അല്ലാത്തപക്ഷം ഹോട്ടൽ അധികൃതർ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ് റിഷികേശ്. ലോക്ക്ഡൗണിനെ തുടർന്ന് കർശന നിയന്ത്രണങ്ങളുണ്ടെങ്കിലും രാവിലെ ഏഴ് മണി മുതല്‍ ഒരു മണിവരെ അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാൻ സർക്കാർ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ അനാവശ്യമായി ചുറ്റിത്തിരിയുന്നത് നിയമലംഘനമാണ്.
ലോക്ക് ഡൗണിനെ തുടർന്ന് റിഷികേശിൽ കുടുങ്ങിയ സഞ്ചാരികളെ അതത് രാജ്യങ്ങളുടെ എംബസികള്‍ ഇടപെട്ട് മടക്കിക്കൊണ്ട് പോയിരുന്നു.