പത്തംനംതട്ടയിൽ വീടാക്രമിച്ച കേസ് ഡിവൈ.എസ്.പിക്ക്; പെൺകുട്ടി നിരാഹാരം അവസാനിപ്പിച്ചു

തുടർ അന്വേഷണത്തിന് അടൂർ ഡിവൈഎസ്പിയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് നിരാഹാരം അവസാനിപ്പിച്ച്ത്.

News18 Malayalam | news18-malayalam
Updated: April 11, 2020, 11:47 PM IST
പത്തംനംതട്ടയിൽ വീടാക്രമിച്ച കേസ് ഡിവൈ.എസ്.പിക്ക്; പെൺകുട്ടി നിരാഹാരം അവസാനിപ്പിച്ചു
News18
  • Share this:
പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാർഥിനിയുടെ വീട് ആക്രമിച്ച കേസിൽ മാതാവിന്റെ മൊഴി മാറ്റിയെഴുതിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടു വിദ്യാർഥിനി വീടിനു മുൻപിൽ നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. തുടർ അന്വേഷണത്തിന് അടൂർ ഡിവൈഎസ്പിയെ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയതിനു പിന്നാലെയാണ് നിരാഹാരം അവസാനിപ്പിച്ച്ത്.  ഡിവൈഎസ്പി നേരിട്ടെത്തി വിദ്യാർഥിനിയുടെയും മാതാപിതാക്കളുടെയും മൊഴിയെടുക്കുകയും ചെയ്തു.
You may also like: കോവിഡ് 19: ആൾത്താമസമില്ലാത്ത വീടുകളുടെയും ഫ്ളാറ്റുകളുടെയും കണക്കെടുക്കുമെന്ന് സർക്കാർ[NEWS]ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിമാർ; എതിർത്തത് മധ്യപ്രദേശ് മാത്രം [NEWS]COVID 19 | തെലുങ്കാനയിലും ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ [NEWS]

കോസിലെ മൂന്നു പേരെ കൂടി ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിപിഎം ലോക്കൽ സെക്രട്ടറിയുടെ സഹോദരൻ കാർത്തികഭവൻ നവീൻ പ്രസാദ് (30), ചക്കിട്ടയിൽ ജിൻസൺ (28), ഈട്ടിക്കൽ സനൽ വർഗീസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട 6 പേരിൽ മൂന്നു പേർ സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഇവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മാതാവിന്റെ മൊഴി രേഖപ്പെടുത്തിയതിൽ അപാകതയില്ലെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു. പെ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും മൊഴി അനുസരിച്ചുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളതെന്നും കെ.ജി.സൈമൺ പറഞ്ഞു.

മാതാവ് നൽകിയ മൊഴിയുടെ പകർപ്പ് വാങ്ങാൻ ശനിയാഴ്ച രാവിലെ പിതാവ് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ നൽകാതിരുന്നതിനെ തുടർന്ന് മൊഴിപ്പകർപ്പ് ലഭിക്കാതെ പോകില്ലെന്ന് പറഞ്ഞതോടെ പിന്നീട് നൽകുകയായിരുന്നു. മൊഴിപ്പകർപ്പ് വായിച്ചപ്പോൾ മൊഴിയിൽ മാറ്റമുണ്ടെന്ന് സംശയം തോന്നിയ പിതാവ് വീട്ടിലേക്ക് വിളിച്ച് വിവരം അറിയിച്ചു.

ഇതോടെ യഥാർഥ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുന്നതു വരെ നിരാഹാരം നടത്താൻ വിദ്യാർഥിനി തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ എത്തി വീടിനുള്ളിലേക്ക് മാറണമെന്ന് വിദ്യാർഥിനിയോട് ആവശ്യപ്പെട്ടതോടെ നിരാഹാരം വീടിനുള്ളിലേക്ക് മാറ്റി. ഡിവൈഎസ്പി വീട്ടുകാരിൽ നിന്ന് രേഖപ്പെടുത്തിയ മൊഴി വായിച്ചു കേൾപ്പിച്ച ശേഷം റെക്കാർഡ് ചെയ്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.

കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥിനിയുടെ വീട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമിക്കപ്പെട്ടത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. പ്രതികളെ സി.പി.എമ്മും പാർട്ടിയിൽ നിന്ന്  സസ്പെൻഡ് ചെയ്തു.

First published: April 11, 2020, 11:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading