ഗോപാൽപുർവാസിയായ മുകേഷും ഭാര്യം നിഷയും (24) ചെറിയ കാര്യങ്ങൾക്ക് പോലും കലഹിക്കുമായിരുന്നു എന്നാണ് ബന്ധുക്കളെ ഉദ്ധരിച്ച് റിപ്പോർട്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പും എന്തോ കാര്യത്തിന് രണ്ടു പേരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. വഴക്കിനൊടുവിൽ പിണങ്ങിയ നിഷ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
Also Read-'മുന്‍ കാമുകിയുടെയത്ര സൗന്ദര്യമില്ല'; ഭാര്യയെ നിരന്തരം അധിക്ഷേപിച്ച് ഭർത്താവ്; പരാതി നല്‍കി യുവതി
എന്നാൽ ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെ ഭാര്യയെ ഫോണിൽ വിളിച്ച മുകേഷ്, തിരികെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. യുവതി ഇതിന് താത്പ്പര്യമില്ലെന്ന് അറിയിച്ചതോടെ ഇരുവരും തമ്മിൽ ഫോണിലൂടെയും വഴക്ക് തുടങ്ങി. വാക്ക് തര്‍ക്കം രൂക്ഷമായതോടെ ദേഷ്യത്തിലായ മുകേഷ്, ഒരു ബ്ലേഡ് എടുത്ത് സ്വന്തം നാക്ക് മുറിക്കുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളാണ് നാവ് മുറിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാൽ നില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കാൻപുരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
advertisement
Also Read-മൂക്കിടിച്ച് തകർത്തെന്ന ആരോപണം; യുവതിക്കെതിരെ പരാതി നൽകി സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടിവ്
മഹാരാഷ്ട്രയിലെ പർഭാനിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രെയിൻ ട്യൂമർ ബാധിച്ച ഭാര്യയുടെ ചികിത്സാ ചിലവിനും അവരെ പരിപാലിക്കാനും പ്രയാസമായതോടെയാണ് 45കാരനായ ഭർത്താവ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കൂർത്ത ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. ബഹളം കേട്ടെത്തിയ പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കൊലപാതകം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിൽരഹിതനായതിനാൽ ഭാര്യയുടെ ചികിത്സാ ചിലവിനും അവരെ പരിപാലിക്കുന്നതിനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു കൃത്യം ചെയ്യേണ്ടി വന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
