ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു പ്രധാനമന്ത്രി നെഹ്‌റുവിനോട് ചോദിച്ച ലളിതമായ ഒരു ചോദ്യത്തില്‍ നിന്നാണ് ഈ ചെങ്കോല്‍ പിറവിയെടുക്കുന്നത്. ചരിത്രപരമായ വിവരണങ്ങളും വാർത്താ റിപ്പോർട്ടുകളും അനുസരിച്ച്, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അധികാര കൈമാറ്റം എങ്ങനെ ആയിരിക്കണം എന്ന് മൗണ്ട് ബാറ്റൺ പ്രധാനമന്ത്രി നെഹ്റുവിനോട് ചോദിച്ചിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരോദ്ഘാടനം സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍; അപമാനകരമെന്ന് കോണ്‍ഗ്രസ്
തുടര്‍ന്ന് ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ ജനറലായിരുന്ന സി.രാജഗോപാലാചാരിയെ നെഹ്റു വിഷയം ധരിപ്പിച്ചു. രാജ്യാധികാരം ഏറ്റെടുക്കുന്ന വേളയില്‍ മഹാരാജാക്കന്‍മാര്‍ രാജഗുരുവില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങുന്ന സമ്പ്രദായം ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നതായും ചോളരാജക്കന്മാര്‍ ഈ കീഴ്വഴക്കം പിന്തുടര്‍ന്നിരുന്നതായും നെഹ്റുവിനെ അറിയിച്ചു. ഈ രീതിയില്‍ ആകൃഷ്ടനായ നെഹ്റു ബ്രീട്ടിഷുകാരില്‍ നിന്നുള്ള ഇന്ത്യയുടെ അധികാര കൈമാറ്റത്തിന്‍റെ ചിഹ്നമായ ചെങ്കോല്‍ തയാറാക്കാന്‍ രാജാജിയെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.
advertisement
ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ചെങ്കോൽ ക്രമീകരിക്കുക എന്ന കഠിനമായ ദൗത്യത്തെ അഭിമുഖീകരിച്ച രാജാജി ഇന്നത്തെ തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മഠമായ തിരുവടുതുറൈ അഥീനവുമായി ബന്ധപ്പെട്ടു. അന്നത്തെ മഠാധിപതി ആ ചുമതല ഏറ്റെടുക്കുകയും അന്നത്തെ മദ്രാസിലെ ജ്വല്ലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയെ കൊണ്ട് ചെങ്കോല്‍ മുകളിൽ നീതിയുടെ പ്രതീകമായ ഒരു ‘നന്ദി’ ശില്‍പവും കാണാം.
മഠത്തിലെ ഒരു മുതിർന്ന പുരോഹിതൻ ചെങ്കോൽ ആദ്യം മൗണ്ട് ബാറ്റണിന് കൈമാറുകയും പിന്നീട് അത് തിരികെ വാങ്ങുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് അത് ഗംഗാജലം തളിച്ച്, ഘോഷയാത്രയായി കൊണ്ടുപോയി പ്രധാനമന്ത്രി നെഹ്‌റുവിനെ ഏല്‍പ്പിക്കുകയും ചെയ്തു, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അർദ്ധരാത്രിക്ക് 15 മിനിറ്റ് മുമ്പ് അദ്ദേഹത്തിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രധാനമന്ത്രി നെഹ്‌റു ചെങ്കോൽ ഏറ്റുവാങ്ങുമ്പോൾ ഒരു പ്രത്യേക ഗാനം ആലപിക്കുകയും ചെയ്തു.
അലഹാഹാദിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈ ചെങ്കോലാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്ഥാപിക്കാനായി തിരികെ ഡല്‍ഹിയില്‍ എത്തിക്കുന്നത്.’ ഈ ചെങ്കോലിന്‍റെ ചരിത്രം പലര്‍ക്കും അറിയില്ല, പുതിയ പാർലമെന്റിൽ ഇത് സ്ഥാപിക്കുന്നത് നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ്. ചെങ്കോല്‍ സ്ഥാപിക്കാനുള്ള ആശയം പ്രധാനമന്ത്രി മോദിയുടെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.