TRENDING:

കോവിഡ് ബാധിച്ച് 'മരിച്ചയാൾ' ഒരാഴ്ച കഴിഞ്ഞ് വീട്ടിലെത്തി; ആള് മാറിപ്പോയെന്ന് ആശുപത്രി

Last Updated:

ആശുപത്രിക്കാരുടെ വീഴ്ച മൂലം പ്രയാസത്തിലായി രണ്ട് കുടുംബങ്ങൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊൽക്കത്ത: കോവിഡ‍് ബാധിച്ച് 75 കാരൻ മരിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കുടംബാംഗങ്ങൾര മൃതദേഹവും മറവ് ചെയ്ത് അന്ത്യകർമങ്ങളും നടത്തി. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മരിച്ചെന്ന് കരുതിയ ആൾ ജീവനോടെ തിരിച്ചു വന്നു. പശ്ചിമബംഗാളിലാണ് ആശുപത്രി അധികൃതർക്കുണ്ടായ ആശയക്കുഴപ്പം മൂലം മൃതദേഹം മാറിയത്.
advertisement

പശ്ചിമ ബംഗാളിലെ കർദയിലുള്ള ബൽറാംപൂർ ബസു ആശുപത്രിയിലാണ് നവംബർ 4 ശിബ്ദാസ് ബാനർജി എന്ന 75 കാരനെ കോവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തിച്ചത്. നവംബർ 13ന് ഇദ്ദേഹം മരിച്ചെന്ന് ആശുപത്രി അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. കൂടാതെ ഒരു മൃതദേഹവും വിട്ടുനൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുടുംബം മൃതദേഹം സംസ്കരിക്കുകയും ചെയ്തു.

ഒരാഴ്ച്ച കഴിഞ്ഞ് ബാനർജിയുടെ ശ്രദ്ധ ചടങ്ങുകൾ കുടുംബം നടത്താനിരിക്കേ വെള്ളിയാഴ്ച്ചയാണ് മൃതദേഹം മാറിയെന്നും ശിബ്ദാസ് ബാനർജി ജീവനോടെയുണ്ടെന്നും ആശുപത്രിയിൽ നിന്നും അറിയിപ്പ് വരുന്നത്. ശിബ്ദാസിനെ അഡ്മിറ്റ് ചെയ്ത അതേദിവസം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മോഹിനിമോഹൻ മുഖർജിയുടെ മൃതദേഹമാണ് കുടുംബം ആള് മാറി സംസ്കരിച്ചത്.

advertisement

You may also like:ബിഗ് ബോസും അവതാറും കാണുന്നതിനിടയിൽ യുവാവിന്റെ തലച്ചോറിൽ നിന്ന് ട്യൂമർ നീക്കി; അപൂർവ ശസ്ത്രക്രിയ ആന്ധ്രപ്രദേശിൽ

നവംബർ ഏഴിന് മോഹിനിമോഹൻ മുഖർജിയെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനൊപ്പം നൽകിയ റിപ്പോർട്ടിൽ ഉണ്ടായിരുന്നത് ബാനർജിയുടെ വിവരങ്ങളും. ഇതാണ് വലിയ ആശയക്കുഴപ്പത്തിന് കാരണമായത്. മോഹിനിമോഹൻ മുഖർജി കോവിഡ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടതോടെ റിപ്പോർട്ടിലെ തെറ്റിദ്ധാരണ മൂലം ബാനർജിയുടെ കുടുംബത്തേയാണ് വിവരം അറിയിച്ചതും മൃതദേഹം കൈമാറിയതും.

advertisement

You may also like:അമ്മ മരിച്ചിട്ട് 9 മാസം; മുംബൈയിൽ 53 കാരിയായ മകൾ ജീവിച്ചത് മൃതദേഹത്തിനൊപ്പം

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മറവ് ചെയ്യേണ്ടതിനാൽ കുടുംബാംഗങ്ങൾക്ക് മൃതദേഹം അടുത്തു നിന്ന് കാണാനുള്ള അവസരവും ഉണ്ടായില്ല. അതിനാൽ തന്നെ ബാനർജിയാണെന്ന് കരുതി മറവു ചെയ്ത് അന്ത്യകർമങ്ങൾ നടത്തി. ഈ സമയത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബാനർജി. വെള്ളിയാഴ്ച്ച ബാനർജി കോവിഡ് മുക്തനായതോടെ ആശുപത്രി ജീവനക്കാർ വിവരം അറിയിച്ചത് മരിച്ച മോഹിനിമോഹന്റെ വീട്ടുകാരേയും. മോഹിനിമോഹനെ സ്വീകരിക്കാൻ എത്തിയ കുടുംബം കണ്ടത് അപരിചതനായ മറ്റൊരാളെ. ഇതോടെയാണ് ആശുപത്രിക്ക് പറ്റിയ വീഴ്ച്ച പുറത്തറിയുന്നത്.

advertisement

ഇതേസമയം, ബാനർജിയുടെ വീട്ടിൽ മരണം നടന്ന് ഒരാഴ്ച്ച കഴിഞ്ഞുള്ള ശ്രദ്ധ ചടങ്ങുകൾക്കായുള്ള ഒരുക്കം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആശുപത്രിയിൽ നിന്നും അദ്ദേഹം മരിച്ചിട്ടില്ലെന്ന വിവരം വരുന്നത്. ഉടൻ തന്നെ ബന്ധുക്കൾ എത്തി അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ച അന്വേഷിക്കാൻ ജില്ലാ ആരോഗ്യ വകുപ്പ് നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച്ചയ്ക്ക് കാരണമായവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ തപസ് റോയ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് ബാധിച്ച് 'മരിച്ചയാൾ' ഒരാഴ്ച കഴിഞ്ഞ് വീട്ടിലെത്തി; ആള് മാറിപ്പോയെന്ന് ആശുപത്രി
Open in App
Home
Video
Impact Shorts
Web Stories