അമ്മ മരിച്ചിട്ട് 9 മാസം; മുംബൈയിൽ 53 കാരിയായ മകൾ ജീവിച്ചത് മൃതദേഹത്തിനൊപ്പം

Last Updated:

മാർച്ചിൽ പ്രഖ്യാപിച്ച ആദ്യ ലോക്ക്ഡൗൺ സമയത്താണ് സ്ത്രീ മരിച്ചതെന്നാണ് കരുതുന്നത്. അമ്മയുടെ മരണവിവരം പുറത്തറിയിക്കാതെ മകൾ മൃതദേഹത്തിനൊപ്പം ഒമ്പത് മാസമായി താമസിച്ചു വരികയായിരുന്നു.

മുംബൈ: ഒമ്പത് മാസം പഴകിയ 83 കാരിയുടെ മൃതദേഹം ബാന്ദ്രയിലെ വീട്ടിൽ നിന്നും കണ്ടെത്തി. അയൽവാസികളുടെ പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ 53 കാരിയായ മകളും വീട്ടിലുണ്ടായിരുന്നു. മാതാവ് മരിച്ച് ഒമ്പത് മാസത്തോളം ഇവർ മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയായിരുന്നു.
വീടിന്റെ ജനലിലൂടെ മാലിന്യങ്ങൾ വലിച്ചെറിയുന്നു എന്ന അയൽവാസികളുടെ പരാതിയെ തുടർന്നാണ് പൊലീസ് എത്തിയത്. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് വീട്ടിൽ കണ്ടത് ഒമ്പത് മാസം പഴകിയ വൃദ്ധയുടെ മൃതദേഹമാണ്. കോവിഡ് മഹാമാരിയെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ സമയത്താണ് സ്ത്രീ മരിച്ചത് എന്നാണ് കരുതുന്നത്.
You may also like:മോഷ്ടിച്ച മാസ്ക്കുകൾ മറിച്ചുവിറ്റ ഇന്ത്യൻ ജീവനക്കാരന് ദുബായിൽ ഒരു വർഷം തടവ്
മകൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് അയൽവാസികളെ ഉദ്ധരിച്ച് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനാലാണ് അമ്മയുടെ മരണ വിവരം ആരേയും അറിയിക്കാതിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവരുടെ വീട്ടിലെ വളർത്തു പട്ടി ചത്ത സമയത്തും ഇങ്ങനെ തന്നെയായിരുന്നുവെന്നും പൊലീസ് പറയുന്നു.
advertisement
You may also like:ഭൂമിത്തര്‍ക്കം ആസിഡ് ആക്രമണത്തിൽ കലാശിച്ചു; ബീഹാറിൽ 20 പേർക്ക് പരിക്ക്; 3 പേരുടെ നില ഗുരുതരം
മരിച്ച സ്ത്രീയുടെ മൃതദേഹം മുംബൈ കൂപ്പർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. മകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇവർക്ക് കൃത്യമായി മറുപടി നൽകാനായില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ ചെന്നൈയിലും സമാനമായ സംഭവം നടന്നിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള അമ്മ മകന്റെ മൃതദേഹത്തിനൊപ്പം മൂന്ന് ദിവസമാണ് കഴിഞ്ഞത്. മരണ വിവരം ആരേയും അറിയിച്ചിരുന്നില്ല. പട്ടിണി കിടന്നാണ് ഇവരുടെ ഏഴ് വയസ്സുള്ള മകൻ മരണപ്പെട്ടത്. മരിച്ച കുഞ്ഞിന്റെ സമീപം ഇവർ മൂന്ന് ദിവസത്തോളം ഇരിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
അമ്മ മരിച്ചിട്ട് 9 മാസം; മുംബൈയിൽ 53 കാരിയായ മകൾ ജീവിച്ചത് മൃതദേഹത്തിനൊപ്പം
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement