TRENDING:

Ashok Gehlot | മുഖ്യമന്ത്രി സ്ഥാനം വിട്ട് ഗെലോട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമോ? ആരാകും അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രി?

Last Updated:

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഡല്‍ഹിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു ഗെലോട്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
'ഞാന്‍ ഒരിക്കലും നിങ്ങളില്‍ നിന്ന് അകലെയല്ല' അശോക് ഗെലോട്ട് പലപ്പോഴും പറയാറുള്ള കാര്യമാണിത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കങ്ങള്‍ക്കിടെ ഗെലോട്ടിന്റെ ഈ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചന ലഭിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനം താന്‍ ഉപേക്ഷിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം.
advertisement

അടുത്ത അധ്യക്ഷനായി രാഹുല്‍ തന്നെ വരണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യവും ആക്രമണോത്സുകതയും രാഹുല്‍ ഗാന്ധിക്കുണ്ടെന്ന് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഇപ്പോള്‍ കേരളത്തിലാണ്. ഭാരത് ജോഡോ യാത്ര സമാപിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ ഗെലോട്ട് ഉടന്‍ തന്നെ കേരളത്തിലെത്തി രാഹുല്‍ ഗാന്ധിയെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാഹുലിനോട് അധ്യക്ഷ സ്ഥാനത്തേക്ക്‌ മത്സരിക്കണമെന്ന് ആവശ്യപ്പെടാനാണ് ഗെലോട്ട് എത്തുന്നതെന്നാണ് വിവരം. എന്നാല്‍ രാഹുല്‍ ഇത് നിരസിക്കുമെന്നും ഇതേതുടര്‍ന്ന് ഗെലോട്ടിന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടി വരുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ശശി തരൂര്‍ മത്സരിച്ചാലും ഗെലോട്ട് വിജയിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

advertisement

also read : ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എല്ലാ സീറ്റിലും ഡിഎംകെ സഖ്യം ജയിക്കും: എം.കെ

സ്റ്റാലിൻഒന്നിന് പുറകെ ഒന്നായി സംസ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് രാഷ്ട്രീയ പ്രതിസന്ധിയിലായ പാര്‍ട്ടി കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ ഗെലോട്ടിനെ കൊണ്ടുവരുന്നതിലൂടെ നിലവിലെ ക്ഷീണം മാറ്റാന്‍ കഴിയുമെന്നാണ് കരുതുന്നത്. മൂന്ന് തവണ മുഖ്യമന്ത്രിയായ റെക്കോര്‍ഡും ഗെലോട്ടിന് സ്വന്തമായുണ്ട്. ഇതിന് പുറമെ, 2017 ല്‍ ഗുജറാത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം കോണ്‍ഗ്രസിന് വേണ്ടി 77 സീറ്റുകള്‍ നേടി കൊടുത്തിരുന്നു.

advertisement

ഇതിന് പുറമെ, പാര്‍ട്ടി ഘടനയെക്കുറിച്ച് വ്യക്തമായ അറിവും ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുമുള്ള ഗെലോട്ട് പാർട്ടിയിലെ വിശ്വസ്തന്‍ കൂടിയാണ്. അതിനാല്‍ തന്നെ ഗെലോട്ട് മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ഡല്‍ഹിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു ഗെലോട്ട്. അന്നത്തെ പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധിക്കൊപ്പം ഗെലോട്ട് പ്രവര്‍ത്തിച്ചിരുന്നു. അന്ന് സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്റെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തിയിരുന്നെങ്കിലും മിക്ക എംഎല്‍എമാരും അദ്ദേഹത്തെ പിന്തുണച്ചതിനാല്‍ ഗെലോട്ടിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു.

advertisement

ആരാകും അടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി?

ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ പദവിക്കൊപ്പം മുഖ്യമന്ത്രിയായും തുടരുമോ അതോ തന്റെ വിശ്വസ്തനെ മുഖ്യമന്ത്രിയാക്കുമോ എന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു ചോദ്യം. അടുത്തിടെ പൈലറ്റിന്റെ 'ക്ഷമയെ' പ്രശംസിച്ച രാഹുല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പ്രത്യക്ഷമായി തന്നെ വാഗ്ദാനം ചെയ്തിരുന്നു. ഇതും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം, ചൊവ്വാഴ്ച വൈകിട്ട് ജയ്പൂരില്‍ പൈലറ്റ് ഒഴികെയുള്ള എല്ലാ എംഎല്‍എമാരുമായും ഗെലോട്ട് കൂടിക്കാഴ്ച നടത്തുകയും താന്‍ എവിടെയായിരുന്നാലും രാജസ്ഥാനില്‍ തന്റെ സേവനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പിന്തുണയറിക്കുന്നതിനായി നിര്‍ബന്ധമായും എല്ലാവരും ഡല്‍ഹിയില്‍ വരണമെന്ന് എംഎല്‍എമാരോട് ഗെലോട്ട് പറഞ്ഞിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Ashok Gehlot | മുഖ്യമന്ത്രി സ്ഥാനം വിട്ട് ഗെലോട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷനാകുമോ? ആരാകും അടുത്ത രാജസ്ഥാൻ മുഖ്യമന്ത്രി?
Open in App
Home
Video
Impact Shorts
Web Stories