TRENDING:

'പിസ്സ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് എത്തിച്ചുകൂടാ'; കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

Last Updated:

പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിന് പിന്നില്‍ റേഷന്‍ മാഫിയയുടെ സ്വാധീനമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: വീടുകള്‍ റേഷന്‍ എത്തിക്കുന്നതിനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതിന് പിന്നില്‍ റേഷന്‍ മാഫിയയുടെ സ്വാധീനമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. പദ്ധതി നടപ്പാക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അരവിന്ദ് കെജ്‌രിവാള്‍
അരവിന്ദ് കെജ്‌രിവാള്‍
advertisement

കോവിഡ് സാഹചര്യത്തില്‍ പിസ്സ വീടുകളിലെത്തിക്കാന്‍ അനുമതി നല്‍കാമെങ്കില്‍ റേഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞു. റേഷന്‍ കരിഞ്ചന്ത തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി എടുത്ത നടപടിയാണിതെന്നും എന്നാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് തന്നെ റേഷന്‍ മാഫിയക്ക് അത് തടയാന്‍ കഴിഞ്ഞു. അഞ്ചുതവണ പദ്ധതി നടപ്പാക്കുന്നതിന് അനുമതി തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Also Read-ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുന്നതുവരെ മുഖ്യമന്ത്രിപദത്തില്‍ തുടരും; ബി എസ് യെദ്യൂരപ്പ

advertisement

റേഷന്‍ വീടുകളില്‍ എത്തിക്കുന്നതിനുള്ള അനുമതി ലഫ്റ്റനന്റ് ഗവര്‍ണര്‍ മടക്കിയതായി ഡല്‍ഹി സര്‍ക്കാര്‍ ശനിയാഴ്ചയാണ് ആരോപിച്ചത്. ദരിദ്രരായവര്‍ക്ക് വേണ്ടി വിപ്ലവകരമായ പദ്ധതി നടപ്പാക്കാന്‍ സാധിക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിനെ കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു.

അതേമസമയം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതല്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളും തുറക്കും. പകുതി കടകള്‍ ഒരുദിവസവും അടുത്ത പകുതി തൊട്ടടുത്ത ദിവസവും തുറക്കാം. ഒറ്റപ്പെട്ട കടകള്‍ എല്ലാദിവസവും രാവിലെ 10 മുതല്‍ രാത്രി എട്ട് മണി വരെ തുറക്കാമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

advertisement

Also Read-Rain Alert | സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വകാര്യ ഓഫീസുകള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാം. പൊതുമേഖല സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് എ ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഓഫീസിലെത്താം. ഇതിന് താഴെയുള്ള ഗ്രൂപ്പുകളിലെ ജീവനക്കാരില്‍ 50 ശതമാനം ഓഫീസിലെത്തിയാല്‍ മതി. അതേസമയം സാധ്യമായ സ്ഥാപനങ്ങളെല്ലാം നിലവിലെ വര്‍ക്ക് ഫ്രം ഹോം സൗകര്യം വ്യാപകമായി ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 50 ശതമാനം യാത്രക്കാരുമായി ഡല്‍ഹി മെട്രോയും സര്‍വീസ് നടത്തും. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഹോം ഡെലിവറിയും അനുവദിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'പിസ്സ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് എത്തിച്ചുകൂടാ'; കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കെജ്‌രിവാള്‍
Open in App
Home
Video
Impact Shorts
Web Stories