ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുന്നതുവരെ മുഖ്യമന്ത്രിപദത്തില്‍ തുടരും; ബി എസ് യെദ്യൂരപ്പ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യെദ്യൂരപ്പയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലെ മറുപക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു
ബെംഗളൂരു: കര്‍ണാകയില്‍ ബിജെപി നേതൃമാറ്റത്തെക്കുറിച്ചുള്ള വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യുരപ്പ. ബിജെപി കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെടുന്നതുവരെ മുഖ്യമന്ത്രി പദത്തില്‍ തുടരുമെന്ന് യെദ്യൂരപ്പ പറഞ്ഞു.
'കേന്ദനേതൃത്വത്തിന് എന്നില്‍ വിശ്വാസമുള്ള ദിവസം വരെ ഞാന്‍ മുഖ്യമന്ത്രി ആയി തുടരും. രാജി ആവശ്യപ്പെടുന്ന സമയം മുഖ്യമന്ത്രിപദത്തില്‍ നിന്നൊഴിയും' അദ്ദേഹം പ്രതികരിച്ചു. യെദ്യൂരപ്പയെ പുറത്താക്കണമെന്ന് ഭരണകക്ഷിയായ ബിജെപിക്കുള്ളില്‍ തന്നെ ആവശ്യം ഉയര്‍ന്നതായി വാര്‍കള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തിനോടാണ് ഇപ്പോള്‍ അദ്ദേഹം പ്രതകരിച്ചിരിക്കുന്നത്.
യെദ്യൂരപ്പയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലെ മറുപക്ഷം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. കേന്ദ്ര നേതൃത്വം തനിക്കൊരു അവസരം തന്നുവെന്നും പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായി യെദ്യൂരപ്പയും മകന്‍ ബി വൈ വിജയേന്ദ്രയും കൂടിക്കാഴ്ച നടത്തുകയും വിമതരെ നിയന്ത്രിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സി ടി രവി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2021 1:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ബിജെപി കേന്ദ്രനേതൃത്വം രാജി ആവശ്യപ്പെടുന്നതുവരെ മുഖ്യമന്ത്രിപദത്തില്‍ തുടരും; ബി എസ് യെദ്യൂരപ്പ


