രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.
Also Read- ‘ഏഴു ശതമാനം വളർച്ചാനിരക്ക്; ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നു’
നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ:
advertisement
- വളർച്ച നിരക്ക് ഏഴു ശതമാനത്തിൽ എത്തും.
- ആഗോള പ്രതിസന്ധിക്കിടയിലും തലയുയർത്താവുന്ന നേട്ടമെന്നും ധനമന്ത്രി.
- 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കും.
- 2047 ഓടെ അരിവാൾ രോഗം നിർമാർജനം ചെയ്യും.
- കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന
- സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട് വകയിരുത്തി
- കാർഷിക വായ്പാ ലക്ഷ്യം ഇരുപതു കോടിയായി ഉയർത്തുമെന്നും പ്രഖ്യാപനം
ബജറ്റിൽ ഏഴു മുൻഗണന വിഷയങ്ങൾ
- എല്ലവരെയും ഉൾക്കൊണ്ട് വികസനം
- സാമ്പത്തിക സ്ഥിരത
- യുവജന ശാക്തീകരണം
- കർഷക ക്ഷേമം
- ഹരിത ക്ഷേമം
- പിന്നാക്ക ക്ഷേമം
- ഊർജ്ജ സംരക്ഷണം
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 01, 2023 11:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തി; രാജ്യത്തെ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്ന് നിർമല സീതാരാമൻ