Budget 2023 LIVE Updates: പുതിയ സ്ലാബിൽ ഏഴുലക്ഷം വരെ ആദായനികുതി ഇളവ്
- Published by:Rajesh V
- news18-malayalam
Last Updated:
Union Budget 2023 LIVE Updates: കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പരിഗണന. സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട് വകയിരുത്തി
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തി. ഇത് അഞ്ചാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദായനികുതി ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്.
മൂന്നു ലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി. ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി.
ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 01, 2023 7:36 AM IST