ഇന്ത്യ ഇന്റർനാഷണൽ ഫ്രെണ്ട്ഷിപ്പ് സൊസൈറ്റി(ഐഐഎഫ്എസ്) ആണ് പുരസ്കാരം നൽകുന്നത്. വിദ്യാഭ്യാസം, രാഷ്ട്രീയം, സോഷ്യൽവർക്ക്, ഫൈൻആർട്സ്, വ്യസായം, സയൻസ്, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം തെളിയിക്കുന്ന ഇന്ത്യൻ പൗരന്മാർക്കാണ് പുരസ്കാരം നൽകുന്നത്.
2012 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് അജാസ്. നിലവിൽ കാശ്മീർ പവർ ഡിസ്കോം എംഡിയാണ്. ജമ്മു, കശ്മീർ എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കമ്മീഷ്ണറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിർത്തി ജില്ലയായ പൂഞ്ചിൽ നിന്ന് പ്രീമിയർ എഞ്ചിനീയറിംഗ് കോളേജ് ഐഐടി ഡൽഹിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി എന്ന റെക്കോർഡ് അദ്ദേഹത്തിനുണ്ട്.
advertisement
TRENDING:Kerala Gold Smuggling Case |സ്വർണക്കടത്ത് കേസിൽ FIR രജിസ്റ്റർ ചെയ്ത് NIA, പ്രധാനപ്പെട്ട വിവരങ്ങൾ [PHOTO]Dil Bechara| ദിൽ ബേച്ചാരയിലെ സുശാന്ത് സിംഗ് രാജ്പുതിന്റെ ഷർട്ട് ഏറ്റെടുത്ത് നെറ്റിസെൻസ്; കാരണം ഇതാണ്
[NEWS]
ഇവിടെ നിന്നാണ് അദ്ദേഹം മെക്കാനിക്കൽ എൻജിനീയറംഗിൽ ബിടെക് നേടിയത്. 1947 ന് ശേഷം പൂഞ്ച് ജില്ലയിൽ നിന്ന് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ഇടംനേടിയ വ്യക്തിയെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. മദർ തെരേസ, ദേവാനന്ദ്, സുനിൽ ദത്ത്, രാജേഷ് ഖന്ന തുടങ്ങി നിരവധി പേർ രാഷ്ട്രീയ ഗൗരവ് പുരസ്കാരം നേടിയിട്ടുണ്ട്.
ഡൽഹിയിൽ വെച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇതിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.