Dil Bechara| ദിൽ ബേച്ചാരയിലെ സുശാന്ത് സിംഗ് രാജ്പുതിന്റെ ഷർട്ട് ഏറ്റെടുത്ത് നെറ്റിസെൻസ്; കാരണം ഇതാണ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ദിൽ ബേച്ചാര ട്രെയിലറിനൊപ്പം ട്രെയിലറിലെ സുശാന്ത് സിംഗിന്റെ ഷർട്ടും നെറ്റിസെൻസ് ഏറ്റെടുത്തിരിക്കുകയാണ്.
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയുടെ ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായിരുന്നു. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന ട്രെയിലർ എന്ന നേട്ടം ട്രെയിലർ സ്വന്തമാക്കിയിരുന്നു.
അതേസമയം ട്രെയിലറിനൊപ്പം ട്രെയിലറിലെ സുശാന്ത് സിംഗിന്റെ ഷർട്ടും നെറ്റിസെൻസ് ഏറ്റെടുത്തിരിക്കുകയാണ്. 'ഹെൽപ്പ്' എന്നെഴുതിയ ഷര്‍ട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
advertisement
[NEWS]
ഹെൽപ്പ് എന്ന് എഴുതിയ ഷർട്ട് ധരിച്ചുള്ള സുശാന്തിന്റെ സ്റ്റിൽസിനൊപ്പം കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. അവസാന നാളുകളിൽ സുശാന്തിന് സഹായം ആവശ്യമുണ്ടായിരുന്നുവെന്നും അത് പറയാതെ പറയുകയാണ് ഷർട്ടിലൂടെ എന്നാണ് ആരാധകരുടെ വാദം.
He is smiling but his t-shirt says 'help'💔🥺#DilBecharaTrailer pic.twitter.com/4rUFoFohzZ
— Naina Mehra (@_itsNM_) July 6, 2020
advertisement
ദിൽബേച്ചാരയുടെ ഷൂട്ടിംഗിനിടെപോലും സഹായത്തിനായി സുസാന്ത് അഭ്യർഥിക്കുകയാണെന്നാണ് ആരാധകർ വാദിക്കുന്നത്. അദ്ദേഹത്തിന് സഹായം ആവശ്യമാണെന്ന് ഷർട്ട് വ്യക്തമാക്കുന്നുവെന്നാണ് ചിലരുടെ വാദം. സുശാന്തിന്റെ അവസാന ഫീസിംഗ്സാണ് ഷർട്ടിലുള്ളതെന്നും ചിലർ പറയുന്നു.
No words to say....!#justiceforsushantsinghrajputforum #DilBecharaTrailer #CBIforShushantSinghRajput pic.twitter.com/hdtR4eoTy7
— Sandesh Narnaware (@sandeshnarnawre) July 6, 2020
ജൂലൈ ആറിനാണ് ദിൽബേച്ചാരയുടെ ട്രെയിലർ എത്തിയത്. ജൂലൈ 24ന് ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മുകേഷ് ഛബ്രയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖം സഞ്ജന സങ്ഘ്വിയാണ് നായിക.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 10, 2020 5:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Dil Bechara| ദിൽ ബേച്ചാരയിലെ സുശാന്ത് സിംഗ് രാജ്പുതിന്റെ ഷർട്ട് ഏറ്റെടുത്ത് നെറ്റിസെൻസ്; കാരണം ഇതാണ്