''ഞങ്ങൾ 80ശതമാനുണ്ട്. നിങ്ങൾ വെറും 17 ശതമാനവും ഞങ്ങൾ നിങ്ങൾക്കെതിരെ തിരിഞ്ഞാൽ എന്തു സംഭവിക്കുമെന്ന് സങ്കൽപിച്ചുനോക്കുക. ഇതാണ് നിങ്ങൾക്ക് (CAA പ്രതിഷേധക്കാരോട്) നൽകാനുള്ള മുന്നറിയിപ്പ്. ഞങ്ങളിൽ അഞ്ചുശതമാനം പേർമാത്രമേ ഇവിടെയുള്ളൂ. ഇനിയും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കിയാൽ ഞങ്ങളെല്ലാവും വരും. പിന്നെ നിങ്ങൾക്ക് എന്താണ് സംഭവിക്കുക?'' - റെഡ്ഡി പറഞ്ഞു.
Also Read- മുൻ IAS ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്‍ യുപി പൊലീസ് കസ്റ്റഡിയിൽ
സോമശേഖർ റെഡ്ഡിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ വൈറലായി. ''പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകാനാണ് ഞാൻ വന്നിരിക്കുന്നത്. ഞങ്ങൾ അധികാരത്തിൽ എത്തിയിട്ട് അഞ്ച് മാസമേ ആകുന്നുള്ളൂ. കൂടുതൽ നാടകം കളിച്ചാൽ, നിങ്ങളെ തേടി ഞങ്ങൾ ഇറങ്ങിയാൽ എന്തു സംഭവിക്കുമെന്ന് സങ്കൽപിച്ചു നോക്കൂ''- അദ്ദേഹം പറയുന്നു.
advertisement
വിദ്വേഷ പ്രസംഗത്തിലൂടെ കലാപത്തിന് പ്രേരിപ്പിച്ച സോമശേഖർ റെഡ്ഡിക്കെതിരെ ശക്തമായ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് എംഎൽഎ സമീർ അഹമ്മദ് ഖാൻ രംഗത്തെത്തി. ''ഇത്തരം പ്രസ്താവനകളിലൂടെ വിഡ്ഢിത്തം വിളമ്പുകയാണ് റെഡ്ഡി. അദ്ദേഹം പറയുന്ന 80 %വും 17 %വും ആരാണ്? ബെല്ലാരിയിലെ ഏതു കുഞ്ഞിനോടും നിങ്ങൾ ചോദിച്ചുനോക്കൂ, ആരാണ് ഗുണ്ടയെന്ന്. അവർ ഉറപ്പായും റെഡ്ഡി സഹോദരങ്ങളുടെ പേര് പറയും. പൊലീസ് മേധാവിയെ കണ്ട് കർശന നടപടി വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടും. എംഎൽഎസ്ഥാനത്ത് നിന്ന് നീക്കണമെന്ന് സ്പീക്കറോടും ആവശ്യപ്പെട്ടും''- സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
റെഡ്ഡി തന്റെ പ്രസംഗത്തിൽ കോണ്‍ഗ്രസ്സിനെയും കടന്നാക്രമിച്ചു. കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ വിഡ്ഢികളാണെന്നും റെഡ്ഡി പറഞ്ഞു. ''ഇത് ഞങ്ങളുടെ രാജ്യമാണ്. ആ രാജ്യത്തിന്റെ (പാകിസ്ഥാൻ) പ്രധാനമന്ത്രി ഒരിക്കൽ പറഞ്ഞത്, നിങ്ങൾക്ക് ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ ഞങ്ങളുടെ നിയമങ്ങൾ പാലിക്കണം. അല്ലെങ്കിൽ നിങ്ങളെ തിരിച്ചയക്കുമെന്നാണ്. ഇന്ത്യയിലെയും നിങ്ങളുടെ അവസ്ഥ അങ്ങനെയാക്കരുത്'' - ബെല്ലാരി സഹോരങ്ങളിൽ ഒരാളായ റെഡ്ഡി പറഞ്ഞു.
