മുൻ IAS ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന്‍ യുപി പൊലീസ് കസ്റ്റഡിയിൽ
- Published by:Asha Sulfiker
- news18
Last Updated:
തന്റെ മൊബൈൽ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും അത് പോയാൽ പിന്നെ കുറച്ചു നേരത്തേക്ക് ആരെയും ബന്ധപ്പെടാനാകില്ല
ന്യൂഡൽഹി: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണന്‍ ഗോപിനാഥനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. അലിഗഡിലേക്കുള്ള യാത്രാ മധ്യേ ആഗ്രയിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ എന്നിവയുള്‍പ്പെടെ നിലവിലെ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് അലിഗഡ് യൂണിവേഴ്സിറ്റിയില്‍ ഒരു സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇത് അഭിസംബോധന ചെയ്ത് സംസാരിക്കാനും തുടർന്നുള്ള ചർച്ചയ്ക്കുമായി കണ്ണൻ ഗോപിനാഥിനെ ക്ഷണിച്ചിരുന്നത്. ഈ യാത്രയ്ക്കിടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Also Read-ചന്ദ്രശേഖര്‍ ആസാദിന് ഹൃദയാഘാതത്തിന് സാധ്യത: ഉടനടി ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർ
കണ്ണൻ ഗോപിനാഥിനെ ജില്ലയിൽ പ്രവേശിപ്പിക്കരുതെന്നും പാനൽ ചർച്ചയിൽ ഉൾപ്പെടുത്തരുതെന്നും അറിയിച്ചു കൊണ്ട് യുപി സർക്കാർ അലിഗഡ് യൂണിവേഴ്സിറ്റിക്ക് നോട്ടീസ് നൽകിയതായി അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ചടങ്ങിൽ പങ്കെടുക്കാനായി കണ്ണൻ പുറപ്പെടുകയായിരുന്നു. 'ഞാൻ അലിഗഡിൽ പോകും.. അധികൃതർ ഉചിതം പോലെ ചെയ്യട്ടെ' എന്നായിരുന്നു വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.
advertisement
എന്നാൽ യാത്രമധ്യേ ആഗ്രയിൽ വച്ച് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സമീപത്തെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. തന്നെ കസ്റ്റഡിയിലെടുത്തത് മുതലുള്ള കാര്യങ്ങൾ കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്യുന്നുണ്ട്. തന്റെ മൊബൈൽ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും അത് പോയാൽ പിന്നെ കുറച്ചു നേരത്തേക്ക് ആരെയും ബന്ധപ്പെടാനാകില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തോട് അറിയിച്ചിട്ടുണ്ട്.
അതേസമയം സുരക്ഷ കാരണങ്ങൾ മുൻ നിർത്തിയാണ് നടപടിയെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 04, 2020 2:25 PM IST


