TRENDING:

Swachh Survekshan 2020| ദേശീയ ശുചിത്വ സർവേയിൽ കേരളം ഏറ്റവും പിന്നിൽ; സംസ്ഥാനത്ത് മുന്നിൽ ആലപ്പുഴ

Last Updated:

സംസ്ഥാനത്തെ ഏറ്റവും വൃത്തിഹീനമായ നഗരം കൊച്ചിയാണ്. പട്ടികയില്‍ കൊച്ചി 1125.20 പോയിന്റുകളോടെ 372ാംസ്ഥാനത്താണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ കേരളം ഏറ്റവും പിന്നിൽ. നൂറിൽ താഴെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഏറ്റവും പിന്നിലായി 15 മതാണ്. ജാർഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവയ്ക്കാണു യഥാക്രമം ആദ്യ 3 റാങ്ക്. രാജ്യത്തെ നഗരങ്ങളുടെ ശുചിത്വം വിലയിരുത്താന്‍ നടത്തുന്ന സര്‍വേ റാങ്കിങ്ങില്‍ സംസ്ഥാനത്തെ ഒരു നഗരവും ആദ്യ നൂറില്‍ ഇടം പിടിച്ചില്ല. നൂറിലേറെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവ ആദ്യ 3 സ്ഥാനങ്ങൾ നേടി.
advertisement

സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടിയ റാങ്കില്‍ എത്തിയത് ആലപ്പുഴയാണ്. 152ാം റാങ്കാണ് ആലപ്പുഴയ്ക്ക് ലഭിച്ചത്. 2811.75 പോയിന്റുകളാണ് ആലപ്പുഴയ്ക്കുള്ളത്. സംസ്ഥാനത്തെ ഏറ്റവും വൃത്തിഹീനമായ നഗരം കൊച്ചിയാണ്. പട്ടികയില്‍ കൊച്ചി 1125.20 പോയിന്റുകളോടെ 372ാം സ്ഥാനത്താണ്. അതേസമയം, ഒന്ന് മുതല്‍ മൂന്ന് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഏറ്റവും നൂതനവും മികച്ചതുമായി ശുചിത്വ പരിപാലന രീതികള്‍ നടപ്പിലാക്കിയതിനുള്ള ദേശീയ അവാര്‍ഡ് ആലപ്പുഴയ്ക്ക് ലഭിച്ചു.

Also Read- Swachh Survekshan 2020 | ഇൻഡോർ തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഏറ്റവും മികച്ച ശുചിത്വ നഗരം; ആദ്യ 10 നഗരങ്ങൾ

advertisement

രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായ നാലാം തവണയും ഇൻഡോർ (മധ്യപ്രദേശ്) തെരഞ്ഞെടുക്കപ്പെട്ടു. സൂറത്തും (ഗുജറാത്ത്) നവിമുംബൈയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ അംബികാപുരും (ഛത്തീസ്ഗഡ്) മൈസൂരുവും ന്യൂഡൽഹി മുനിസിപ്പാലിറ്റിയും ആദ്യ 3 സ്ഥാനങ്ങൾ നേടി. ഇരുവിഭാഗത്തിലെയും ആദ്യ 150ൽ കേരളത്തിലെ നഗരങ്ങളില്ല. തിരുവനന്തപുരം (304), പാലക്കാട് (335), കൊല്ലം (352), കോട്ടയം (355), കോഴിക്കോട് (361), തൃശൂർ (366), കൊച്ചി (372) എന്നിങ്ങനെയാണു റാങ്ക്.

advertisement

TRENDING Gold Smuggling | 'എല്ലാ കുഴപ്പങ്ങൾക്കും കാരണം ശിവശങ്കർ'; സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി മന്ത്രിമാർ [NEWS]Onam 2020 | ഓണസദ്യ തോന്നിയതു പോലെ കഴിക്കരുത്; അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട് [NEWS] Hand Sanitizers | സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ[NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കന്റോൺമെന്റ് നഗരങ്ങളിൽ കണ്ണൂരിന് 47ാം റാങ്കുണ്ട്. ദക്ഷിണ മേഖലയിൽ 25,000ത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഹരിപ്പാട് (50), നീലേശ്വരം (106), വടക്കാഞ്ചേരി (463), ഗുരുവായൂർ (493), 25,000നും 50,000നും ഇടയിലുള്ളവയിൽ ഏലൂർ (105), ഷൊർണൂർ (119), കട്ടപ്പന (150), കൂത്തുപറമ്പ് (157), മൂവാറ്റുപുഴ (159), 50,000 – ഒരു ലക്ഷം വിഭാഗത്തിൽ കളമശേരി (116), കൊയിലാണ്ടി (117), പൊന്നാനി (119), കാഞ്ഞങ്ങാട് (121), തിരുവല്ല (125) എന്നിങ്ങനെയാണു റാങ്കിങ്. രാജ്യത്തെ 4,242 നഗരങ്ങളിലായി 1.9 കോടി ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Swachh Survekshan 2020| ദേശീയ ശുചിത്വ സർവേയിൽ കേരളം ഏറ്റവും പിന്നിൽ; സംസ്ഥാനത്ത് മുന്നിൽ ആലപ്പുഴ
Open in App
Home
Video
Impact Shorts
Web Stories