Also Read- കൊറോണയെ പേടിക്കേണ്ട; ഈ കഫേയിൽ ഓർഡർ എടുക്കുന്നതും കോഫി നൽകുന്നതും റോബോട്ട്
റാവൽപള്ളേ ഗ്രാമത്തിൽ നിന്ന് ബസ് അരകിലോമീറ്റർ പിന്നിട്ടപ്പോൾ, തനിക്ക് മൂത്രമൊഴിക്കണമെന്നും ബസ് നിർത്തണമെന്നും രാമലു ബസ് ഡ്രൈവറോട് ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലമെത്തുമ്പോൾ ബസ് നിർത്താമെന്ന് ഡ്രൈവർ അറിയിക്കുകയും ചെയ്തു. എന്നാൽ മൂത്ര ശങ്ക അടക്കിവയ്ക്കാൻ കഴിയാതെ വന്നതോടെ രാമലു ഓടുന്ന ബസിൽ നിന്ന് ചാടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ രാമലു മരിച്ചു.
advertisement
മറ്റൊരു സംഭവം-
ഷർട്ട് തുന്നിയത് ശരിയായില്ല; തയ്യൽക്കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
തയ്പ്പിച്ച ഷർട്ടിന്‍റെ അളവ് ശരിയാകാത്ത ദേഷ്യത്തിൽ തയ്യൽക്കാരനെ കൊലപ്പെടുത്തി. യുപി റായ്ബറേലിയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അബ്ദുൾ മജീദ് ഖാൻ എന്ന 65കാരനാണ് കൊല്ലപ്പെട്ടത്. ഷർട്ട് തുന്നിയതുമായി ബന്ധപ്പെട്ടുയർന്ന ചില തര്‍ക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. സലീം എന്നയാളാണ് തന്‍റെ പിതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന ആരോപിച്ച് മജീദ് ഖാന്‍റെ മകൻ അബ്ദുൾ നയീം ഖാൻ ആണ് രംഗത്തെത്തിയിരിക്കുന്നത്.
Also Read- അധ്യാപകർ, ഡോക്ടർ, ആത്മകഥാകാരൻ, മാധ്യമപ്രവർത്തകൻ; PSCയിൽ ശുപാർശ ചെയ്ത എട്ടംഗങ്ങൾ ആരൊക്കെ?
തയ്യൽക്കാരനായ മജീദിന്‍റെ പക്കൽ ഷർട്ട് തയ്പ്പിക്കുന്നതിനായി സലീം തുണി നൽകിയിരുന്നു. തയ്ച്ച് നൽകിയപ്പോൾ ഷർട്ടിന്‍റെ ഫിറ്റിംഗ് ശരിയായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നം ഉണ്ടായി. ഇത് വാക്കുതർക്കത്തിലും കയ്യേറ്റത്തിലും കലാശിച്ചു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സലീം, തയ്യൽക്കാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read- സിബിഐ ഡയറിക്കുറിപ്പ് സിനിമാ പരമ്പരകളുടെ കലാസംവിധായകൻ രാജൻ വരന്തരപ്പിള്ളി അന്തരിച്ചു
പോസ്റ്റുമോർട്ടം റിപ്പോർട്ട് അനുസരിച്ച് മജീദിന്‍റെ മരണകാരണം എന്താണെന്ന് കൃത്യമായി ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് റായ്ബറേലി എസ്പി ശ്ലോക് കുമാർ അറിയിച്ചത്. ഇയാളുടെ ആന്തരിക സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് വന്നശേഷം മാത്രമെ മരണകാരണം കൃത്യമായി സ്ഥിരീകരിക്കാൻ കഴിയു എന്നുമാണ് അദ്ദേഹം അറിയിച്ചത്. കൊലപാതകം നടന്ന ദിവസം പ്രതിയും ഇരയും തമ്മിലുണ്ടായ പ്രശ്നത്തിനിടെ എന്താണുണ്ടായതെന്ന് വ്യക്തമായ കാരണം കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിനായി അന്വേഷണം പുരോഗമിക്കുകയാണ് എന്നും എസ്പി വ്യക്തമാക്കി.