കൊറോണയെ പേടിക്കേണ്ട; ഈ കഫേയിൽ ഓർഡർ എടുക്കുന്നതും കോഫി നൽകുന്നതും റോബോട്ട്
Last Updated:
ദുബായിലെ ഫെസ്റ്റിവൽ സിറ്റി മാളിലാണ് ഈ കോഫി ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. സാധാരണ കഫേയില്‍ ലഭിക്കുന്ന കോഫി, ഹോട്ട് ചോക്ലേറ്റ്, പേസ്ട്രി എന്നിവയെല്ലാം റോബോ കഫേയിലും ലഭിക്കും.
മനുഷ്യർക്ക് പകരം റോബോട്ടുകൾ ജോലി ചെയ്യുന്നത് ഒരു പുതിയ കാര്യമല്ല. എന്നാൽ, കൊറോണ കാലത്ത് റോബോട്ടുകളെ ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ച് ബിസിനസ് നടത്തുന്നതിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് ദുബായിലെ റോബോ കഫേ. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി റോബോട്ടുകളാണ് ഇവിടെ ഓർഡറുകൾ എടുക്കുന്നതും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതും.
ഉപയോക്താക്കളിൽ നിന്ന് ഓർഡർ സ്വീകരിക്കുന്നത് ജർമ്മൻ നിർമ്മിത റോബോട്ടുകളാണ്. ഓർഡർ അനുസരിച്ച് സാധനങ്ങൾ തയ്യാറാക്കി ഉപഭോക്താക്കളുടെ മേശപ്പുറത്ത് എത്തിക്കുന്നതും റോബോട്ടുകൾ തന്നെ. കോവിഡ് ഭീതിക്കിടെ ഇത് നല്ലൊരു ആശയമാണെന്ന് റോബോ കഫേയിൽ എത്തിയ ഉപഭോക്താവായ ജമാൽ അലി ഹസ്സൻ പറയുന്നു. ഓർഡർ ചെയ്യുന്ന സാധനങ്ങൾ സൂക്ഷ്മതയോടെ വിതരണം ചെയ്യുന്നതിൽ റോബോട്ടുകൾ മിടുക്കന്മാരാണ്. അതിനാൽ റോബോ കഫേ എന്ന ഈ ആശയം ജനപ്രിയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജമാൽ അലി പറയുന്നു.
You may also like:കുട്ടികളോട് കൊടുംക്രൂരത; നിലമ്പൂരിൽ ഇതരസംസ്ഥാനക്കാരായ ദമ്പതികൾ വീട്ടിൽ പൂട്ടിയിട്ട രണ്ട് കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി [NEWS]ഇലക്ട്രിക് വാഹനപ്രേമികൾ സന്തോഷിച്ചാട്ടെ; സംസ്ഥാനത്ത് 100 ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു [NEWS] സ്കിന്നി ജീൻസിട്ട് 42 കിലോമീറ്റർ ഓടാൻ സാധിക്കുമോ? വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബർ [NEWS]രണ്ട് വർഷത്തിലേറെയായി റോബോ കഫേ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് വ്യാപനം കാരണം 2020 മാർച്ച് മുതൽ കഫേയുടെ പ്രവർത്തനങ്ങൾ നിർത്തി വച്ചിരുന്നു. പിന്നീട് കഴിഞ്ഞ ജൂണിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് വീണ്ടും കഫേ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.
advertisement
ദുബായ് സർക്കാരിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭത്തിന്റെ പിന്തുണയോടെയാണ് റോബോ കഫേ ആരംഭിച്ചത്. റോബോട്ടുകൾക്ക് എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടാകുമ്പോഴോ മേശകളും മറ്റും തുടക്കുന്നതിനും മാത്രമാണ് ഇവിടെ മനുഷ്യരുടെ ആവശ്യമുള്ളത്. മറ്റെല്ലാ കാര്യങ്ങളും ചെയ്യുന്നത് റോബോട്ടുകൾ തന്നെ.
ടച്ച് സ്ക്രീനിലൂടെ ഉപഭോക്താക്കൾക്ക് ഓർഡറുകൾ നൽകാം. തുടർന്നുള്ള കാര്യങ്ങൾ എല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിച്ചിരിക്കും. ഓർഡറുകൾ പട്ടിക പ്രകാരം തരം തിരിച്ച് ചെറിയ സർവീസ് ബോട്ടിൽ സ്ഥാപിക്കും. തുടർന്ന് സർവീസ് ബോട്ട് ഉപഭോക്താവിന് മുന്നിൽ എത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് എസ്സ ലൂത്ത പറഞ്ഞു. ജർമ്മൻ നിർമ്മിത റോബോട്ടുകളാണ് കഫേയിൽ പാനീയങ്ങൾ ഉണ്ടാക്കുന്നത്. ഡെലിവറി ബോട്ടുകൾ യു എ ഇയിൽ രൂപകൽപ്പന ചെയ്തവയാണ്.
advertisement
ദുബായിലെ ഫെസ്റ്റിവൽ സിറ്റി മാളിലാണ് ഈ കോഫി ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. സാധാരണ കഫേയില്‍ ലഭിക്കുന്ന കോഫി, ഹോട്ട് ചോക്ലേറ്റ്, പേസ്ട്രി എന്നിവയെല്ലാം റോബോ കഫേയിലും ലഭിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 11, 2021 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
കൊറോണയെ പേടിക്കേണ്ട; ഈ കഫേയിൽ ഓർഡർ എടുക്കുന്നതും കോഫി നൽകുന്നതും റോബോട്ട്