TRENDING:

ഐഡിയാ....! ഭാര്യയിൽ നിന്ന് അകന്ന് നിൽക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി യുവാവ്

Last Updated:

ഇന്ത്യയിൽ ഇന്നലെ പുതുതായി 34,703 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാര്യയിൽ നിന്ന് അകന്ന് നിൽക്കാൻ വ്യാജ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ യുവാവ്. ഫെബ്രുവരിയിൽ വിവാഹം കഴിഞ്ഞ 26 വയസുകാരനാണ് വ്യക്തിപരമായ കാരണങ്ങൾ കാരണം തന്റെ ഭാര്യയിൽ നിന്ന് അകന്ന് നിൽക്കാൻ താൽപര്യപ്പെടുന്നു എന്ന് പറഞ്ഞത്.
covid positive
covid positive
advertisement

ഛോട്ടി ഗ്വൽത്വോലി പൊലീസ് സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥൻ സഞ്ജയ് ഷുക്ല നൽകുന്ന വിവരം അനുസരിച്ച് യുവാവ് ഒരു പ്രൈവറ്റ് ലാബിന്റെ വെബ്സൈറ്റിൽ നിന്ന് മറ്റൊരു വ്യക്തിയുടെ കോവിഡ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുകയും അതിൽ തന്റേ പേര് കൂട്ടിച്ചേർക്കുകയുമായിരുന്നു.

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് കാണിച്ച് യുവാവ് വീട്ടിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളൊന്നും ഇല്ലാതിരുന്നതു കാരണം ബന്ധുക്കൾക്ക് സംശയം തോന്നുകയായിരുന്നു.

കോവിഡ് വാക്സിൻ എടുത്ത ശേഷം കാഴ്ചശക്തി തിരിച്ചുകിട്ടി; 70 വയസുകാരിയുടെ അവകാശവാദം

advertisement

ഷുക്ല ടൈംസ്നൗ ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെയാണ്, 'അദ്ദേഹം തന്റെ വ്യാജ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് അച്ഛനും ഭാര്യക്കും വാട്സ്ആപ്പ് വഴി അയച്ച ശേഷം അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ, അദ്ദേഹം കോവിഡ് ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നതു കൊണ്ട് തന്നെ കുടുംബാംഗങ്ങൾക്ക് സംശയം തോന്നി. ഇതിനെ തുടർന്ന് അവർ സ്വകാര്യ ലാബ് അധികൃതരെ ബന്ധപ്പെടുകയായിരുന്നു. ലാബ് അധികൃതരാണ് പരിശോധന ഫലം വ്യാജമാണെന്ന് ബന്ധുക്കളെ അറിയിച്ചത്.'

തങ്ങളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിനെ കുറിച്ച് വിവരം ലഭിച്ചയുടനെ അവർ പൊലീസിൽ പരാതി നൽകി. വ്യാജരേഖ ചമക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പൊലീസ് യുവാവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. പൊലീസിന് മുമ്പാകെ ഹാജരാകാൻ പൊലീസ് അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുമുണ്ട്.

advertisement

ഇന്ന് ലോക ചോക്ലേറ്റ് ദിനം: ഈ മധുരദിനം ആഘോഷമാക്കാൻ ചില ആശയങ്ങൾ

ഇന്ത്യയിൽ ഇന്നലെ പുതുതായി 34,703 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളില്‍ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 553 പേരാണ് ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ സജീവ കേസുകളും 101 ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 4,64,357 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

advertisement

ഈയടുത്ത് ഉത്തർപ്രദേശിലും വിചിത്രമായ ഒരു സംഭവം അരങ്ങേറിയിരുന്നു. തന്റെ മുൻഭാര്യ ഇപ്പോൾ തന്റെ ചിറ്റമ്മയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ് യുവാവ്. അദ്ദേഹത്തിന് ചിറ്റമ്മയിൽ ഒരു ‘സഹോദരനും’ ഉണ്ടത്രേ. തന്നെ വിട്ടുപോയ അച്ഛനെക്കുറിച്ച് വിവരമറിയാൻ വിവരാവകാശ നിയമം വഴി അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അദ്ദേഹം അറിഞ്ഞത്.

അച്ഛൻ തന്റെ മുൻഭാര്യയെ വിവാഹം കഴിച്ചുവെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് അദ്ദേഹം ബിസൗലി പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ, ഇപ്പോൾ തന്റെ ‘അമ്മ’യായ സ്ത്രീ അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറല്ല. പുതിയ ഭർത്താവിനൊപ്പം വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും അവൾ പറയുന്നു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഐഡിയാ....! ഭാര്യയിൽ നിന്ന് അകന്ന് നിൽക്കാൻ വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി യുവാവ്
Open in App
Home
Video
Impact Shorts
Web Stories