ഇന്ന് ലോക ചോക്ലേറ്റ് ദിനം. 2009 മുതൽ എല്ലാ വർഷവും ജൂലൈ 7ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കപ്പെടുന്നു. ചോക്ലേറ്റുകൾക്ക് ചില സവിശേഷതകളും ചില മാന്ത്രികമായ കഴിവുകളുമുണ്ട്. നാവിലെ രുചിക്കൊപ്പം ചോക്ലേറ്റ് നിങ്ങൾക്ക് സന്തോഷവും നൽകും. സന്തോഷകരമായ ഏതൊരു അവസരവും ചോക്ലേറ്റുകൾ ഇല്ലാതെ പൂർണമാകില്ല. ചോക്ലേറ്റുകൾ ഓരോ സന്ദർഭങ്ങളിലും സന്തോഷത്തിന്റെ അളവ് ഉയർത്തുന്നു. മിക്കവാറും എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും സന്തോഷം നൽകുന്ന ഒന്നാണ് ചോക്ലേറ്റുകൾ.
ഏത് പ്രത്യേക അവസരത്തെയും സന്തോഷകരമാക്കാനും ചോക്ലേറ്റുകളുടെ രുചി ആസ്വദിക്കാനും നമുക്ക് നിരവധി മാർഗങ്ങളുണ്ട്. ഈ വർഷത്തെ ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നതിന് ചില പുത്തൻ ആശയങ്ങൾ ഇതാ.
കുറ്റബോധമുള്ള കള്ളൻ: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചു; ക്ഷമായാചനം നടത്തിയുള്ള കത്ത് പിന്നാലെ
ചോക്ലേറ്റ് പൂച്ചെണ്ട്
പൂക്കൾ കൊണ്ടുള്ള പൂച്ചെണ്ട് വളരെ സാധാരണമാണ്. എന്നാൽ, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് രുചികരമായ ചോക്ലേറ്റുകൾ കൊണ്ട് നിർമിച്ച പൂച്ചെണ്ട് സമ്മാനമായി നൽകുന്നത് വളരെ വ്യത്യസ്തമായിരിക്കും. ചോക്ലേറ്റ് ഏറെ ഇഷ്ടപ്പെടുന്നവർക്ക് ഈ സമ്മാനം വളരെയധികം ഇഷ്ടപ്പെടും.
സന്ദേശത്തിനൊപ്പം ചോക്ലേറ്റുകളും
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി ഒരു ബോക്സ് നിറയെ ചോക്ലേറ്റുകളും അതിനൊപ്പം മനോഹരമായ ഒരു സന്ദേശവും കൈമാറുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. ഇത് നേരിട്ടോ പോസ്റ്റലായോ അവർക്ക് എത്തിച്ച് നൽകാം. ബോക്സിൽ ചോക്ലേറ്റുകൾക്ക് ഒപ്പം കപ്പ്കേക്കുകളും കുക്കീസുമൊക്കെ നിറയ്ക്കാം.
ഹോം മെയ്ഡ് ചോക്ലേറ്റ്
നിങ്ങൾക്ക് ചോക്ലേറ്റ് വളരെയധികം ഇഷ്ടമാണെങ്കിൽ വീട്ടിൽ തന്നെ അൽപ്പം ചോക്ലേറ്റ് ഉണ്ടാക്കി നോക്കിയാലോ. ഈ ചോക്ലേറ്റ് ദിനം മനോഹരമാക്കാൻ ഇതിലും മികച്ച മറ്റൊരു കാര്യമില്ല. ഓൺലൈനിൽ നിന്ന് ചോക്ലേറ്റ് ഉണ്ടാക്കുന്നതിനുള്ള റെസിപ്പി ആദ്യം കണ്ടുപിടിക്കുക. തുടർന്ന് കൊക്കോപ്പൊടി, പാൽ അല്ലെങ്കിൽ വൈറ്റ് ചോക്ലേറ്റ്, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് പ്രിയപ്പെട്ട ചോക്ലേറ്റ് തയ്യാറാക്കാം.
ചോക്ലേറ്റ് സ്പാ
നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വീട്ടിൽ വച്ച് തന്നെ ചെയ്യാൻ പറ്റുന്ന ഒന്നാണ് ചോക്ലേറ്റ് സ്പാ ട്രീറ്റ്മെന്റ്. ലോക ചോക്ലേറ്റ് ദിനം മനോഹരമാക്കുന്നതിനുള്ള മറ്റൊരു മികച്ച മാർഗം കൂടിയാണിത്. ഇതിനായി ഒരു ചോക്ലേറ്റ് സ്പാ കിറ്റ് വാങ്ങിയാൽ മാത്രം മതി. നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ട് കേട്ട് സ്പാ ആസ്വദിക്കാം. അടിസ്ഥാനപരമായി, ചോക്ലേറ്റുകൾ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമാണ്. ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന കൊളാജൻ ചർമ്മത്തെ മനോഹരമായി നിലനിർത്താൻ സഹായിക്കും.
വിർച്വൽ ചോക്ലേറ്റ് പാർട്ടി
മഹാമാരിയെ തുടർന്ന് പാർട്ടികളും മറ്റും വിർച്വൽ ആയി നടത്താൻ മാത്രമേ ഇപ്പോൾ തരമുള്ളൂ. അതുകൊണ്ട് തന്നെ വീട്ടിൽ പാർട്ടിക്ക് ആവശ്യമായ ക്രമീകരണങ്ങളൊക്കെ നടത്തി നിങ്ങളുടെ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും പങ്കെടുപ്പിച്ച് വിർച്വലായി ഒരു ചോക്ലേറ്റ് പാർട്ടി സംഘടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചോക്ലേറ്റ് ദിനം കൂടുതൽ മനോഹരമാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.