TRENDING:

അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം

Last Updated:

'അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തത്.. ഈയടുത്ത സമയത്തൊന്നും അമിത് ഷായ്ക്ക് കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെ ഡിലീറ്റ് ചെയ്യുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് അറിയിച്ചു കൊണ്ടുള്ള ട്വീറ്റ് പിൻവലിച്ച് ബിജെപി എംപി മനോജ് തിവാരി. ഈയടുത്ത സമയത്തൊന്നും അമിത് ഷായ്ക്ക് കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് തിവാരി ട്വീറ്റ് ഡിലീറ്റ് ചെയ്തത്.
advertisement

'അമിത് ഷാ ജീയുടെ കോവിഡ് പരിശോധനഫലം വന്നുവെന്നും നെഗറ്റീവ് ആണെന്നുമാണ് തിവാരി ട്വീറ്റ് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ അമിത് ഷായോ ആഭ്യന്തര മന്ത്രാലയമോ സ്ഥീരീകരണം നൽകിയിരുന്നില്ല. ട്വീറ്റ് വാർത്തയായതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതിനിധി വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചിരിക്കുന്നത്.

ഒരാഴ്ച മുമ്പാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെയാണ് പ്രമേഹ രോഗിയായ ഷായെ ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അൽപസമയം കഴിഞ്ഞ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം അദ്ദേഹം തന്നെ ട്വീറ്റിലൂടെ അറിയിക്കുകയായിരുന്നു.

You may also like:'എനിക്ക് രാഷ്ട്രീയത്തിൽ വളരെ താത്പ്പര്യമുണ്ട്'; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ വീഡിയോ വൈറൽ [NEWS]Karipur Air India Express Crash | ഗര്‍ഭിണിയായ മനാൽ മടങ്ങിയെത്തിയത് മരണത്തിലേക്ക്; ഭാര്യയെയും കുഞ്ഞിനെയും ഒരുമിച്ച് നഷ്ടമായ ആത്തിഫ് [NEWS] മകനെ തലകീഴായി കെട്ടിത്തൂക്കി ക്രൂര മർദ്ദനം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ പിതാവ് അറസ്റ്റിൽ [PHOTOS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തിയെന്നും കോവിഡ് സ്ഥിരീകരിച്ചുവെന്നുമാണ് 55കാരനായ കേന്ദ്ര മന്ത്രി ട്വീറ്റ് ചെയ്തത്. നില തൃപ്തികരമാണെന്നും വ്യക്തമാക്കിയിരുന്നു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories