നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'എനിക്ക് രാഷ്ട്രീയത്തിൽ വളരെ താത്പ്പര്യമുണ്ട്'; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ വീഡിയോ വൈറൽ

  'എനിക്ക് രാഷ്ട്രീയത്തിൽ വളരെ താത്പ്പര്യമുണ്ട്'; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ വീഡിയോ വൈറൽ

  1998ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിനിടെയുള്ള സ്മൃതിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

  Smriti Irani

  Smriti Irani

  • Share this:
   ന്യൂഡൽഹി: കേന്ദ്ര വനിത-ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ ഒരു പഴയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സൗന്ദര്യ മത്സരങ്ങളുടെ ഭാഗം, മോഡൽ. സീരിയൽ താരം തുടങ്ങി വിവിധ മേഖലകൾ പിന്നിട്ടാണ് സ്മൃതിയുടെ രാഷ്ട്രീയ പ്രവേശനം.

   1998ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിനിടെയുള്ള സ്മൃതിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.. താൻ ആരാണെന്നും തന്‍റെ ഇഷ്ടങ്ങൾ എന്താണെന്നും സ്വയം പരിചയപ്പെടുത്തുന്ന ഈ വീഡിയോയിൽ രാഷ്ട്രീയത്തിൽ തനിക്ക് വളരെ താത്പ്പര്യമുണ്ടെന്നാണ് അന്ന് ഇരുപത്തിയൊന്നുകാരിയായ സ്മൃതി പറയുന്നത്. ഇതിന് പുറമെ വിവിധ വേഷങ്ങളിൽ റാമ്പില്‍ ക്യാറ്റ് വാക്ക് നടത്തുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. മിസ് ഇന്ത്യ മത്സരത്തിൽ പങ്കാളിയായെങ്കിലും ആദ്യ പത്ത് സ്ഥാനങ്ങളിലെത്താൻ സ്മൃതിക്ക് കഴിഞ്ഞില്ല.   തുടർന്ന് ആൽബം സോംഗുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ഏക്ത കപൂറിന്‍റെ ക്യൂം കി സാസ് ഹി കഭി ബഹു ദീ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് സ്മൃതി ഇറാനി ഇന്ത്യൻ മനസിലേക്ക് കുടിയേറിയത്. അതിലെ തുളസി എന്ന കഥാപാത്രം ഇവർക്ക് വലിയ പ്രശസ്തി നേടിക്കൊടുത്തിരുന്നു.. പിന്നാലെ പൊതു രംഗത്തേക്ക് കടന്ന സ്മൃതി നിലവിൽ മോദി സർക്കാരിന്‍റെ കീഴിൽ‌ വനിത-ശിശുക്ഷേമവകുപ്പ് മന്ത്രിയാണ്.
   Published by:Asha Sulfiker
   First published:
   )}