മകനെ തലകീഴായി കെട്ടിത്തൂക്കി ക്രൂര മർദ്ദനം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ പിതാവ് അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കുട്ടി കരഞ്ഞു നിലവിളിച്ചിട്ടും ഇയാള് നിർത്താതെ മർദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ 52 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്
ആഗ്ര: കുഞ്ഞുമകനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. യുപി ആഗ്ര സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടിയെ വീടിന് മുന്‍വശത്തെ ജനാലയിൽ തലകീഴായി കെട്ടിത്തൂക്കി റോപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ആളുകൾ ചുറ്റും കൂടി നോക്കി നിൽക്കെയാണ് ആക്രോശം മുഴക്കിക്കൊണ്ട് ഇയാൾ കുട്ടിയെ മർദ്ദിക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
കുട്ടി കരഞ്ഞു നിലവിളിച്ചിട്ടും ഇയാള് നിർത്താതെ മർദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ 52 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. 'കുട്ടിയെ അല്ലേ അതിനെ വെറുതെ വിടു' എന്ന് ചുറ്റും കൂടി നിൽക്കുന്ന ആളുകൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.. ദയയില്ലാത്ത അതിക്രമങ്ങൾക്ക് കണ്ട് ഞെട്ടി നിൽക്കുന്ന കാഴ്ചക്കാരിൽ ഒരാള്‍ കുട്ടിയുടെ ഇളയ സഹോദരനാണെന്നും റിപ്പോർട്ടുണ്ട്.
You may also like:'എനിക്ക് രാഷ്ട്രീയത്തിൽ വളരെ താത്പ്പര്യമുണ്ട്'; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ വീഡിയോ വൈറൽ [NEWS]Karipur Air India Express Crash | ഗര്‍ഭിണിയായ മനാൽ മടങ്ങിയെത്തിയത് മരണത്തിലേക്ക്; ഭാര്യയെയും കുഞ്ഞിനെയും ഒരുമിച്ച് നഷ്ടമായ ആത്തിഫ് [NEWS] Viral | ആരെയും കൂസാതെ റോഡ് മുറിച്ച് കടന്ന് കൂറ്റൻ മുതല; കാഴ്ചക്കാരായി നാട്ടുകാരും [PHOTOS]
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ നടപടിയെടുത്തുവെന്നാണ് ആഗ്ര പൊലീസ് ഉദ്യോഗസ്ഥനായ രവി കുമാർ പറയുന്നത്. 'കഴിഞ്ഞ ദിവസം വൈകിട്ട 6-7 മണിക്കിടെയാണ് സംഭവം നടന്നത്. കുട്ടി എന്തോ കാര്യം ചെയ്തതതിൽ പിതാവ് അസ്വസ്ഥനായി.. ഇതിനെ തുടർന്നായിരുന്നു മർദ്ദനം.. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇയാളും ഭാര്യയും തമ്മിൽ വഴക്കുണ്ടായിരുന്നു. വഴക്കിനെ തുടർന്ന് അവർ സ്വന്തം സഹോദരിയുടെ വീട്ടിലേക്ക് പോയി.. മൂന്നു മക്കളാണ് ഇവർക്കുള്ളത്.. വീഡിയോ ദൃശ്യങ്ങളിലുള്ളത് മൂത്ത മകനാണ്.. ' പൊലീസ് പറയുന്നു.
advertisement
അറസ്റ്റ് ചെയ്തയാളെ ചോദ്യം ചെയ്ത് വരികയാണെന്നും മദ്യലഹരിയിലാണ് അതിക്രമം നടത്തിയതെന്ന് സംശയിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Location :
First Published :
August 09, 2020 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകനെ തലകീഴായി കെട്ടിത്തൂക്കി ക്രൂര മർദ്ദനം; വീഡിയോ പ്രചരിച്ചതിന് പിന്നാലെ പിതാവ് അറസ്റ്റിൽ