TRENDING:

കൃഷ്ണ ജന്മഭൂമി തർക്കം | മഥുരയിലെ ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിക്കണമെന്ന ഹർജി കോടതി തള്ളി

Last Updated:

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് പുരാതനമായ കേശവ്നാഥ് ക്ഷേത്രം തകർത്തെന്നും അവിടെ ഷാഹി ഈദ് ഗാഹ് പണി കഴിപ്പിച്ചെന്നുമാണ് പറയുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന് സമീപത്തുള്ള ഷാഹി ഈദ് ഗാഹ് മോസ്ക് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മഥുര കോടതി തള്ളി. മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിനോട് ചേർന്നു നിൽക്കുന്ന ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകൃഷ്ണ വിരാജ്മാനു വേണ്ടി സമർപ്പിച്ച സിവിൽ കേസ് ആണ് ബുധനാഴ്ച മഥുര കോടതി തള്ളിയത്.
advertisement

1991ലെ ആരാധനസ്ഥലങ്ങൾ സംബന്ധിച്ച നിയമം പരാമർശിച്ചാണ് കോടതി ഹർജി തള്ളിയത്. 1947 ഓഗസ്റ്റ് 15ന് നിലവിൽ ഉണ്ടായിരുന്ന ഏതെങ്കിലും ആരാധനാലയം പരിവർത്തനം ചെയ്യുന്നത് ഇത് നിരോധിക്കുന്നു. രാമക്ഷേത്രത്തിനു ശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിനും കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനും വിമോചനം ആവശ്യമാണെന്ന് കർണാക മന്ത്രി കെ.എസ് ഈശ്വരപ്പ പറഞ്ഞിരുന്നു.

You may also like:കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു [NEWS]ഹത്രാസ് ഇരയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ കടുത്ത പ്രതിഷേധം [NEWS] യുഎഇയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം; 44 പേരെ രക്ഷപെടുത്തി [NEWS]

advertisement

ശ്രീകൃഷ്ണ വിരാജമാനും മറ്റ് ഏഴുപേർക്കും വേണ്ടി സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ ഛായ ശർമ കോടതിയിൽ സമർപ്പിച്ച അവകാശവാദത്തിൽ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് 13.37 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വേണമെന്നും ഈദ്ഗാഹ് മോസ്ക് പൊളിച്ചു നീക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഷാഹി ഈദ്ഗാഹും കൃഷ്ണ ജന്മഭൂമി ക്ഷേത്രവും നിൽക്കുന്ന സ്ഥലം ഭഗവാൻ കൃഷ്ണന്റെ ജന്മസ്ഥലമാണെന്നാണ് ഒരു വിഭാഗം ഹിന്ദുക്കൾ കരുതുന്നത്.

ഷാഹി ഈദ്ഗാഹ് - കൃഷ്ണ ജന്മഭൂമി തർക്കം - പശ്ചാത്തലം ഇങ്ങനെ

മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് പുരാതനമായ കേശവ്നാഥ് ക്ഷേത്രം തകർത്തെന്നും അവിടെ ഷാഹി ഈദ് ഗാഹ് പണി കഴിപ്പിച്ചെന്നുമാണ് പറയുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നും ഹർജിയിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കൃഷ്ണ ജന്മഭൂമി തർക്കം | മഥുരയിലെ ഷാഹി ഈദ്ഗാഹ് മോസ്ക് പൊളിക്കണമെന്ന ഹർജി കോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories