COVID 19| കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു; മരണനിരക്കും കൂടുന്നു

Last Updated:

തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് കോവിഡ് ബാധിതരുടെയും മരണത്തിന്റെ എണ്ണവും കൂടുതൽ.

തിരുവനന്തപുരം: ഓഗസ്റ്റ് അവസാനിക്കുമ്പോൾ കേരളത്തിലെ ആകെ കോവിഡ് ബാധിതർ 75,385 ഉം, കോവിഡ് മരണം 297 ഉം ആയിരിന്നു. ഇന്നലെ വരെ ആകെ കോവിഡ് ബാധിതർ 1,79,922 ഉം, കോവിഡ് മരണങ്ങൾ 719 ഉം ആയി. സെപ്ടംബറിൽ മാത്രം 1,04,537 പേർക്ക് ഇന്നലെ വരെ കോവിഡ് ബാധിച്ചു.
സെപ്ടംബറിലെ കോവിഡ് മരണം 422 ആയും ഉയർന്നു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് കോവിഡ് ബാധിതരുടെയും മരണത്തിന്റെ എണ്ണവും കൂടുതൽ. 32559 പേർക്ക് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചപ്പോൾ 217 പേർ രോഗമൂലം ബാധിച്ച് മരിച്ചു. കോഴിക്കോട് 70 ഉം, മലപ്പുറത്ത് 67 ഉം എറണാകുളത്ത് 61 ഉം, കാസർഗോഡ് 51 പേർ കോവിഡ് ബാധിച്ച് മരിച്ചു.
You may also like:ഏഴായിരം കടന്ന് സംസ്ഥാനത്തെ പ്രതിദിന കോവിഡ് രോഗികൾ; നിലവിലെ രോഗികൾ അരലക്ഷം കടന്നു; ഇന്ന് മരണം 21
സെപ്ടംബർ തുടങ്ങുമ്പോൾ പ്രതിദിനം ശരാശരി 5 മരണം എന്നത് ഇപ്പോൾ ശരാശരി 20 മരണമായി ഉയർന്നു. മരണ നിരക്കും ഉയരുകയാണ്. കോവിഡ് മുക്തരാകുന്നവരുടെ കണക്കിൽ കേരളം പിറകിലാണ്. റിവേഴ്സ് ക്വാറന്റീന്റെ ഭാഗമായി സർക്കാർ നടത്തിയ കണക്കെടുപ്പിൽ 42.49 ലക്ഷം വയോജനങ്ങളുടെ വിവരങ്ങൾ സമാഹരിച്ചിരുന്നു. ഇതിൽ  59 ശതമാനവും ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണ്.
advertisement
10 ശതമാനം പേർ  ഹൃദ്രോഗം, വൃക്കസംബന്ധ അസുഖങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അർബുദം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമാണ്. നിലവിലെ കോവിഡ് മൂലം മരിച്ചവരിൽ 80 ശതമാനം മറ്റ് അസുഖങ്ങളുള്ളവരാണ്.
72 ശതമാനം മറ്റ് അസുഖങ്ങളുള്ളവരും. ഈ സാഹചര്യത്തിൽ മുതിർന്നവരുടെയും മറ്റ് രോഗങ്ങളുള്ളവരുടെയും  സുരക്ഷ ഉറപ്പവരുത്തുന്നതിന് സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക സംവിധാനമൊരുക്കുന്നതിനും ആലോചനയുണ്ട്.
18 നും 40 നും മധ്യേ പ്രായമുള്ള 35 പേരും, 41 നും 59 പ്രായപരിധിയിലെ 164 പേരും ഇക്കാലയളിൽ മരിച്ചിട്ടുണ്ട്. 72 മരണങ്ങൾ ഇതുവരെയും കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
advertisement
മരണങ്ങൾ ആദ്യ മരണം- മാർച്ച് 28മരണം 10- ജൂൺ 1മരണം 50 - ജൂലൈ 23മരണം 100- ആഗസ്റ്റ് 7മരണം 200-  ആഗസ്റ്റ് 21മരണം 300-സെപ്റ്റംബർ 2മരണം 400- സെപ്റ്റംബർ 11മരണം 500 - സെപ്റ്റംബർ 18മരണം 600 - സെപ്റ്റംബർ 24മരണം 700 - സെപ്റ്റംബർ 29.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| കേരളത്തിൽ സെപ്തംബറിൽ മാത്രം കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു; മരണനിരക്കും കൂടുന്നു
Next Article
advertisement
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
'തിരക്കാവുന്നതിന് മുമ്പ്' എല്ലാവർക്കും വാരിക്കോരി നൽകി സർക്കാർ; ആശമാരുടെ ഓണറേറിയവും ക്ഷേമ പെൻഷനുമടക്കം വൻ വർധന
  • സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു.

  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 4% ഡിഎ കുടിശിക നവംബര്‍ ശമ്പളത്തോടൊപ്പം നല്‍കും.

  • സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു, ആയിരം രൂപ വീതം സഹായം നല്‍കും.

View All
advertisement