പക്ഷേ ബുള്ളറ്റിനിലെ പരാമർശം തൃണമൂലിനു ഏതായാലും അത്ര രസിച്ചില്ല. പേര് പരാമർശിക്കപ്പെട്ട രണ്ട് എംപിമാരും സംഭവം നടക്കുമ്പോൾ സഭയിൽ ഉണ്ടായിരുന്നില്ല എന്നത് തന്നെ കാരണം. തൃണമൂൽ അംഗം നദിമുൾ ഹഖ് ബുധനാഴ്ച സഭയ്ക്ക് പറ്റിയ 'പിഴവ് ' ശൂന്യ വേളയിൽ ഉന്നയിച്ചു. സഭയിൽ ഹാജരല്ലാത്ത ആൾ എങ്ങനെ സഭയിൽ വഴിവിട്ടു പെരുമാറുമെന്നായിരുന്നു നദിമുൾ ഹഖിന്റെ ചോദ്യം. സഭയിലെ സ്വന്തം സീറ്റിൽ ഇരിക്കുന്നതിന് മുൻപ് അംഗം സെക്രട്ടറി ജനറൽ മുൻപാകെ ഒപ്പുവെക്കണം എന്ന സഭ ചട്ടവും ഹഖ് ചൂണ്ടിക്കാട്ടി.
advertisement
Also read: കേന്ദ്രസര്‍ക്കാരിനെ കൊണ്ടു സത്യം പറയിച്ചതില്‍ അഭിനന്ദനം; ബെന്നി ബെഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി
വിഷയം പരിശോധിക്കുമെന്നും പിഴവ് തിരുത്തുമെന്നും രാജ്യസഭ ചെയർമാൻ എം വെങ്കയ്യ നായിഡു തൃണമൂൽ അംഗങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. രാജ്യസഭാ ജീവനക്കാർക്ക് ഉണ്ടായ പിഴവാണ് സഭ തടസപ്പെടുത്തിയവരുടെ പട്ടികയിൽ ഹാജരല്ലാത്ത എംപിമാരുടെയും പേര് ഉൾപ്പെടാൻ കാരണം. പിഴവ് വരുത്തിയ ജീവനക്കാരനെതിരെ നടപടിയെടുക്കാൻ വെങ്കയ്യ നായിഡു നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
