advertisement

കേന്ദ്രസര്‍ക്കാരിനെ കൊണ്ടു സത്യം പറയിച്ചതില്‍ അഭിനന്ദനം; ബെന്നി ബെഹനാനെ അഭിനന്ദിച്ച്‌ ബോളിവുഡ് നടി

Last Updated:

ലൗ ജിഹാദുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യത്തിനാണ് നടി അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്

കൊച്ചി: ലൗ ജിഹാദുമായി ബന്ധപ്പെട്ട് ചോദ്യം ഉയര്‍ത്തിയ ചാലക്കുടി എംപി ബെന്നി ബെഹനാന് അഭിനന്ദിച്ച്‌ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യത്തിനാണ് നടി അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
താങ്കളുടെ ഈ ശ്രമത്തിന് നന്ദി. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു- സ്വര ട്വിറ്ററില്‍ കുറിച്ചു.
advertisement
കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പാര്‍ലമെന്റിനെ അറിയിച്ചത്. കേരളത്തില്‍ നടക്കുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ കേന്ദ്രത്തിനു മുന്നില്‍ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാന്റെ ചോദ്യത്തിനായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
advertisement
ഈ വിഷയത്തില്‍ ആക്ടിവിസ്റ്റായ സുമിത് കാശ്യപയ്ക്ക് നന്ദി അറിയിച്ച്‌ നേരത്തെ സ്വര ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചത് എം.പിയായ ബെന്നി ബെഹനാനാണെന്ന് കാശ്യപ് ട്വിറ്ററിലുടെ താരത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തെറ്റ് ചൂണ്ടിക്കാട്ടി സ്വര രംഗത്തെത്തുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്രസര്‍ക്കാരിനെ കൊണ്ടു സത്യം പറയിച്ചതില്‍ അഭിനന്ദനം; ബെന്നി ബെഹനാനെ അഭിനന്ദിച്ച്‌ ബോളിവുഡ് നടി
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement