ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ രണ്ടിലധികം സമിതികളുടെ നേതൃത്വത്തിൽ വലിയ ഘോഷയാത്ര നടന്നിരുന്നു. ഡിജെ മ്യൂസിക്കും നൃത്തവുമൊക്കെയായി വലിയ ബഹളത്തോടെയായിരുന്നു യാത്ര. കോവിഡ് പ്രതിരോധത്തിന്‍റെല ഭാഗമായി വിഗ്രഹ നിമഞ്ജന ചടങ്ങുകൾക്കും ഘോഷയാത്രകൾക്കും ഡിജെ സംഗീതത്തിനും ഒക്കെ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതെല്ലാം അവഗണിച്ച് നടന്ന ഘോഷയാത്ര പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ നിർദേശങ്ങൾ പാലിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു എന്നാണ് എസ് പി പ്രശാന്ത് അഗർവാൾ പറയുന്നത്.
advertisement
ഭരണകൂടത്തിന്‍റെ മാർഗനിർദേശങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാനും ഘോഷയാത്രയിൽ ഒച്ചത്തിലുള്ള സംഗീതം ഒഴിവാക്കാനും പൊലീസ് സമിതിക്കാരോട് നിർദേശിച്ചിരുന്നു. അവര്‍ അത് സമ്മതിക്കുകയും ചെയ്തു. എന്നാൽ കൂട്ടത്തിൽ മദ്യലഹരിയിലായിരുന്ന ചിലർ പൊലീസുമായി പ്രശ്നങ്ങള്‍ ഉണ്ടാക്കാൻ തുടങ്ങി എന്നാണ് എസ് പി പറയുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ ഇവർക്കൊപ്പം കൂടുതൽ ആളുകളും സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി എന്നിട്ട് കല്ലുകൾ വലിച്ചെറിയുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട് പേർക്ക് അതിക്രമത്തിൽ പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാന്‍ കൂടുതൽ പൊലീസ് എത്തേണ്ടി വന്നുവെന്നും എസ് പി പറയുന്നു.
സ്റ്റേഷന് നേരെ കല്ലെറിഞ്ഞ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ ആറ് പേരെ പൊലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആൾക്കൂട്ടത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി എന്നതടക്കം ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും എസ് പി ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്.