ഇതിനൊപ്പം നിലവില സാഹചര്യത്തിൽ മാർഗ നിർദേശങ്ങൾ പാലിച്ച് മരണവീട്ടിലോ ഖബര്‍സ്ഥാനിലോ ഒത്തുകൂടരുതെന്നും അദ്ദേഹം പ്രത്യേകം അഭ്യർഥിച്ചിരുന്നു. വീട്ടിലിരുന്നു കൊണ്ടുള്ള നിങ്ങളുടെ പ്രാർഥന തന്നെ അദ്ദേഹത്തിന് ആത്മാവിന് ശാന്തി നൽകുമെന്നായിരുന്നു ഒമര്‍ കുറിച്ചത്.
You may also Read:ലോക്ക് ഡൗൺ ലംഘിച്ച ആളുടെ നെറ്റിയിൽ നിയമലംഘകന്‍ എന്നെഴുതി; പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി [NEWS]
റേഷന്‍ കടകളിലൂടെ മദ്യം നല്‍കണമെന്ന് യൂത്ത് ലീഗ് നേതാവ്; വിമര്‍ശനം ശക്തമായതോടെ സസ്‌പെന്‍ഷന്‍ [NEWS]
advertisement
അദ്ദേഹത്തിന്റെ ഈ കരുതലിന് നന്ദി അറിയിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 'ദുഃഖത്തിന്റെ ഈ വേളയിലും ഒത്തുകൂടൽ ഒഴിവാക്കണമെന്ന നിങ്ങളുടെ തീരുമാനം പ്രശംസനീയം തന്നെയാണ്.. കോവിഡ് 19ന് എതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഇത് കരുത്തു പകരും' എന്നായിരുന്നു മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ടുള്ള കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞത്.