ലോക്ക് ഡൗൺ ലംഘിച്ച ആളുടെ നെറ്റിയിൽ നിയമലംഘകന്‍ എന്നെഴുതി; പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി
- Published by:Asha Sulfiker
Last Updated:
അംഗീകരിക്കാനാകാത്ത നടപടിയാണ് പൊലീസുകാരിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ
ഭോപ്പാൽ: ലോക്ക്ഡൗൺ നിയമലംഘനം നടത്തിയ ആളെ പ്രാകൃതമായ രീതിയിൽ ശിക്ഷിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. മധ്യപ്രദേശ് ഗോരിഹർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അമൃത അഗ്നിഹോത്രിക്കെതിരെയാണ് നടപടി. ശിക്ഷാ നടപടിയായി ഇവരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലുള്ള പരിശോധന ഡ്യൂട്ടിക്കിടെ നിയമലംഘനം നടത്തിയ ഒരാളെ അമൃത ശിക്ഷിച്ചിരുന്നു. 'ഞാൻ ലോക്ക് ഡൗൺ നിയമം ലംഘിച്ച ആളാണ് എന്നെ അടുക്കൽ നിന്ന് മാറു' എന്ന് സ്കെച്ച് പെന്‍ കൊണ്ട് നെറ്റിയിൽ എഴുതി വച്ചായിരുന്നു ശിക്ഷ. യുപി അതിർത്തിയോട് ചേർന്ന ചന്ദ്രപുർ ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം.
You may also like:COVID 19 | അടുത്ത രണ്ടാഴ്ച്ച മരണനിരക്ക് ഇരട്ടിക്കുമെന്ന് ട്രംപ്; അമേരിക്കയിൽ സമ്പർക്ക് വിലക്ക് ഏപ്രിൽ 30 വരെ നീട്ടി [NEWS]മദ്യാസക്തിയുടെ ദൂഷ്യഫലങ്ങൾ; സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 9 മരണങ്ങള്‍ [NEWS]കോവിഡിൻ്റെ മറവിൽ അമിത വില; ഒരാഴ്ചക്കിടെ 7.5 ലക്ഷം രൂപ പിഴ ഈടാക്കി [NEWS]
ഇവിടെ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും കൂടാതെ ചുറ്റിത്തിരിഞ്ഞ് നടന്ന ആളെയായിരുന്നു പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥ അപമാനിക്കുന്ന തരത്തില്‍ ശിക്ഷിച്ചത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഇവർക്കെതിരെ നടപടിയെടുത്തു എന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചത്.
advertisement
ഒരിക്കലും അംഗീകരിക്കാനാകാത്ത നടപടിയാണ് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നുണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് ശിക്ഷാ നടപടിയായ അവരെ കൃത്യനിർവഹണത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ് എന്നാണ് ഛത്തർപുർ പൊലീസ് സുപ്രണ്ടന്റ് കുമാർ സൗരഭ് അറിയിച്ചത്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 21 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകള്‍ വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത തരത്തിലുള്ള കര്‍ശന നിയന്ത്രണങ്ങളാണ് പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പൊലീസ് പരിശോധനയിൽ അതിരുവിട്ട ശിക്ഷാരീതികൾ ഉണ്ടാകുന്നുണ്ട് എന്ന പരാതിയും വ്യാപകമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 30, 2020 8:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്ക് ഡൗൺ ലംഘിച്ച ആളുടെ നെറ്റിയിൽ നിയമലംഘകന്‍ എന്നെഴുതി; പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി