COVID 19 | അടുത്ത രണ്ടാഴ്ച്ച മരണനിരക്ക് ഇരട്ടിക്കുമെന്ന് ട്രംപ്; അമേരിക്കയിൽ സമ്പർക്ക് വിലക്ക് ഏപ്രിൽ 30 വരെ നീട്ടി
- Published by:Naseeba TC
- news18-malayalam
Last Updated:
അമേരിക്കയിൽ ഒരുലക്ഷമോ അതിൽ കൂടുതലോ പേർ കൊറോണ ബാധിച്ച് മരിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.
വാഷിങ്ടൺ: കോവിഡ് മൂലം അമേരിക്കയിൽ അടുത്ത രണ്ടാഴ്ച മരണസംഖ്യ ഇരട്ടിയായേക്കാമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രാജ്യത്ത് നടപ്പാക്കിയ സമ്പർക്ക വിലക്ക് ഏപ്രിൽ 30 വരെ നീട്ടുന്നതായും ഇന്നലെ വൈറ്റ്ഹൗസിൽ നടന്ന ബ്രീഫിങ്ങിൽ ട്രംപ് അറിയിച്ചു.
ജൂൺ ഒന്നോടെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്നാണ് ട്രംപ് പറയുന്നത്. നേരത്തേ ഈസ്റ്ററോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാനാകുമെന്നായിരുന്നു ട്രംപിന്റെ അവകാശവാദം.
BEST PERFORMING STORIES:കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; രാവിലെ ആറുമണി മുതൽ [NEWS]യുഎഇയിൽ ഒരു മരണം കൂടി; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 102 പേർക്ക് [NEWS]കോവിഡിൻ്റെ മറവിൽ അമിത വില; ഒരാഴ്ചക്കിടെ 7.5 ലക്ഷം രൂപ പിഴ ഈടാക്കി [NEWS]
അതേസമയം, അമേരിക്കയിൽ ഒരുലക്ഷമോ അതിൽ കൂടുതലോ പേർ കൊറോണ ബാധിച്ച് മരിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. നിലവിൽ 2400 പേരാണ് അമേരിക്കയിൽ രോഗം മൂലം മരിച്ചത്.
advertisement
ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ അമേരിക്കയിലാണുള്ളത്. 121,000 ലധികം പേർക്ക് രോഗം ബാധിച്ചെന്നാണ് ശനിയാഴ്ച്ച വരെയുള്ള കണക്കുകൾ. ലോകത്താകെ ഇതുവരെ 33,956 പേരാണ് കോവിഡ് മൂലം മരിച്ചത്. ഏഴേകാൽ ലക്ഷത്തോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Location :
First Published :
March 30, 2020 7:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 | അടുത്ത രണ്ടാഴ്ച്ച മരണനിരക്ക് ഇരട്ടിക്കുമെന്ന് ട്രംപ്; അമേരിക്കയിൽ സമ്പർക്ക് വിലക്ക് ഏപ്രിൽ 30 വരെ നീട്ടി