റേഷന്‍ കടകളിലൂടെ മദ്യം നല്‍കണമെന്ന് യൂത്ത് ലീഗ് നേതാവ്; വിമര്‍ശനം ശക്തമായതോടെ സസ്‌പെന്‍ഷന്‍

Last Updated:

മദ്യത്തെ മഹത്വവല്‍ക്കരിക്കുകയല്ല താന്‍ ചെയ്തതെന്നും പെട്ടെന്ന് മദ്യം നിര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന സാമൂഹിക അരാജകത്വത്തെ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചതെന്നും ഗുലാം ഹസന്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് മദ്യം റേഷന്‍ കടകളിലൂടെ നല്‍കി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട യൂത്ത് ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ഗുലാം ഹസ്സന്‍ ആലംഗീറിനെതിരെയാണ് നടപടി.
മലപ്പുറം ജില്ലാ സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്നും അന്വേഷണ വിധേയമായി നീക്കം ചെയ്തതായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. സാമൂഹികമാധ്യമങ്ങള്‍ വഴി സംഘടനാവിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിനാണ് നടപടിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
റേഷന്‍ കടകള്‍ വഴിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയോ സ്ഥിരം മദ്യപാനികള്‍ക്ക് സര്‍ക്കാര്‍ മദ്യലഭ്യത ഉറപ്പുവരുത്തണമെന്നായിരുന്നു യൂത്ത് ലീഗ് നേതാവിന്റെ പോസ്റ്റ്. ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സര്‍ക്കാര്‍ അപ്പാടെ ഇല്ലാതാക്കി.
advertisement
BEST PERFORMING STORIES:കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ; രാവിലെ ആറുമണി മുതൽ [NEWS]യുഎഇയിൽ ഒരു മരണം കൂടി; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 102 പേർക്ക് [NEWS]കോവിഡിൻ്റെ മറവിൽ അമിത വില; ഒരാഴ്ചക്കിടെ 7.5 ലക്ഷം രൂപ പിഴ ഈടാക്കി [NEWS]
അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷ കക്ഷികളുടെ മേല്‍ കെട്ടിവെക്കാനുള്ള കുത്സിതനീക്കമാണ് നടക്കുന്നത്. മദ്യപാനികള്‍ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
advertisement
ഗുലാം ഹസ്സന്റെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗില്‍ വലിയ വിമര്‍ശനമുയര്‍ന്നു. മദ്യവിരുദ്ധ നിലപാടെടുക്കുകയും എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും അടക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുകയും ചെയ്ത സംഘടയുടെ നേതാവ് ഈ നിലപാട് സ്വീകരിച്ചത് അംഗീകരിക്കാനാകില്ലെന്നായിരുന്നു വിമര്‍ശനം.
വിമര്‍ശനം ശക്തമായതോടെ ഗുലാം ഹസന്‍ പ്രസ്തുത ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. മദ്യത്തെ മഹത്വവല്‍ക്കരിക്കുകയല്ല താന്‍ ചെയ്തതെന്നും പെട്ടെന്ന് മദ്യം നിര്‍ത്തുന്നത് കൊണ്ട് ഉണ്ടാകുന്ന സാമൂഹിക അരാജകത്വത്തെ ചൂണ്ടിക്കാണിക്കാനാണ് ശ്രമിച്ചതെന്നും ഗുലാം ഹസന്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റേഷന്‍ കടകളിലൂടെ മദ്യം നല്‍കണമെന്ന് യൂത്ത് ലീഗ് നേതാവ്; വിമര്‍ശനം ശക്തമായതോടെ സസ്‌പെന്‍ഷന്‍
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement