TRENDING:

'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം

Last Updated:

നിർഭയ കേസിന് സമാനമായ നിലയിൽ ആയിരുന്നു അമ്പതുകാരിയെയും ബലാത്സംഗം ചെയ്ത് കൊന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അമ്പതുകാരിയായ അങ്കണവാടി ജീവനക്കാരിയെ ക്ഷേത്ര പൂജാരിയും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വിചിത്ര പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അംഗം. വൈകുന്നേരം സ്ത്രീ ഒറ്റയ്ക്ക് പുറത്ത് പോയില്ലായിരുന്നുവെങ്കിൽ ഇത്തരത്തിലൊരു സംഭവം നടക്കില്ലായിരുന്നു എന്നായിരുന്നു അവരുടെ പ്രതികരണം.
advertisement

ബദൗനിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട അമ്പതു വയസുകാരിയായ അങ്കണവാടി ജീവനക്കാരിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയതായിരുന്നു ദേശീയ വനിതാ കമ്മീഷൻ അംഗം. ജനുവരി മൂന്നിന് ആയിരുന്നു ക്ഷേത്രത്തിലെ പൂജാരിയും കൂട്ടാളികളും ചേർന്ന് അമ്പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി ദേവി

ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ ദേശീയ വനിത കമ്മീഷൻ നിയോഗിച്ച രണ്ടംഗ സംഘത്തിലെ ഒരാളായ ചന്ദ്രമുഖി ദേവിയാണ് വിവാദ പ്രസ്താവന നടത്തിയത്.

advertisement

'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച്

ക്രൂരകൃത്യം നടന്ന സ്ഥലവും സംഘം സന്ദർശിച്ചു. 'ആരെങ്കിലും പറയുന്നത് കേട്ട് ഒരു സ്ത്രീ അസമയങ്ങളിൽ പുറത്തു പോകരുത്. അവർ വൈകുന്നേരം ഒറ്റയ്ക്ക് പുറത്ത് പോയില്ലായിരുന്നെങ്കിൽ അല്ലെങ്കിൽ അവർക്കൊപ്പം ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഒരു സംഭവത്തെ നമുക്ക് തടയാമായിരുന്നു' - ദേവി പറഞ്ഞു.

You may also like:12 വയസുകാരിക്ക് ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടു വിവാഹം; ആദ്യം വിവാഹം കഴിച്ചത് അങ്കിൾ, രണ്ടാം വിവാഹത്തിൽ നിന്ന് സാഹസിക രക്ഷപ്പെടൽ [NEWS]സംഭവത്തിൽ പൊലീസ് ഇടപെട്ട രീതിയെ വിമർശിച്ച ദേവി പൊലീസിന്റെ നടപടിയിൽ തൃപ്തയല്ലെന്നും വ്യക്തമാക്കി. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നതിൽ വേഗത കാണിച്ചിരുന്നെങ്കിൽ ഇരയെ രക്ഷിക്കാമായിരുന്നു എന്നും സന്ദർശനത്തിനു ശേഷം അവർ പറഞ്ഞു.

advertisement

ഞായറാഴ്ച വൈകുന്നേരം ക്ഷേത്രത്തിൽ പോയ അമ്പതുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്ഷേത്ര പൂജാരിയും കൂട്ടാളികളും ചേർന്നാണ് അവരെ ബലാത്സംഗം ചെയ്ത് കൊന്നതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പൂജാരി ഇപ്പോഴും ഒളിവിലാണ്.

നിർഭയ കേസിന് സമാനമായ നിലയിൽ ആയിരുന്നു അമ്പതുകാരിയെയും ബലാത്സംഗം ചെയ്ത് കൊന്നത്. എസ് എസ് പി സങ്കൽപ് ശർമ ബുധനാഴ്ച വ്യക്തമാക്കിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇരയുടെ സ്വകാര്യഭാഗങ്ങളിൽ മുറിവുകളും ഒരു കാൽ ഒടിഞ്ഞനിലയിലും ആയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം
Open in App
Home
Video
Impact Shorts
Web Stories