ലഖ്നൗ: അമ്പതു വയസുകാരിയെ ക്ഷേത്രത്തിലെ പുരോഹിതനും രണ്ട് ശിഷ്യന്മാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അങ്കണവാടി ജീവനക്കാരിയായ അമ്പതുകാരിയാണ് ക്രൂരബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ടത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് സ്ത്രീയുടെ സ്വകാര്യഭാഗത്ത് ധാരാളം മുറിവുകളുണ്ട്. കാലുകളിൽ ഒന്ന് ഒടിഞ്ഞ നിലയിൽ ആയിരുന്നു. അമിതമായ രക്തസ്രാവം ഉണ്ടായി. ഈ രക്തസ്രാവമാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത്. തെളിവുകൾ ക്രൂരമായ ബലാത്സംഗം നടന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. യശ്പാൽ സിംഗ് പറഞ്ഞു.
You may also like:Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം [NEWS]അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് എടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതതായും ബദൗൻ പൊലീസ് പറഞ്ഞു. ബുഡാൻ പൊലീസ് തലവൻ സങ്കൽപ് ശർമ അറസ്റ്റ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അശ്രദ്ധ പുലർത്തിയ പ്രാദേശിക പൊലീസുകാർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; കൊമേഡിയൻ മുനവർ ഫാറുഖിക്ക് ജാമ്യം നിഷേധിച്ച് കോടതി [NEWS] ഡൽഹിയിലെ നിർഭയ കേസിന് സമാനമായ രീതിയിലാണ് ഇതും സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരത്തോടെ ക്ഷേത്രത്തിൽ പോയ സ്ത്രീ പിന്നീട് മടങ്ങിയെത്തിയില്ല. അർദ്ധരാത്രിയോടെ ചോര വാർന്ന രീതിയിൽ സ്ത്രീയെ ഉപേക്ഷിച്ച് കാറിൽ മൂന്നുപേർ രക്ഷപ്പെട്ടതായി പ്രദേശവാസികൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്.
Facebook against suicide | 'ഞങ്ങടെ ലൈവിൽ ആത്മഹത്യ വേണ്ട': ഫേസ്ബുക്കിലൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച 23 വയസുകാരനെ രക്ഷിച്ച് ഫേസ്ബുക്ക് ടീം [NEWS]ചൊവ്വാഴ്ച നടന്ന പോസ്റ്റുമോർട്ടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതമായി പരിക്കേറ്റ നിലയിലായിരുന്നു. ഇരുമ്പു ദണ്ഡുപയോഗിച്ച് ആക്രമിക്കപ്പെട്ടു എന്നാണ് സൂചന. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിന്‍റെ ഭാഗത്ത് ഭാരമേറിയ വസ്തു കൊണ്ട് ആക്രമിച്ചിരുന്നു. നിലയ്ക്കാത്ത രക്തസ്രാവമുണ്ടായിരുന്നു. വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്നംഗ സംഘമാണ് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയത്.
ഇതിനിടെ പൊലീസുകാർക്ക് എതിരെ ആരോപണവുമായി സ്ത്രീയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പരാതി നൽകിയിട്ടു പോലും ഉഗൈതി പൊലീസ് സ്റ്റേഷൻ ഓഫീസർ രവേന്ദ്ര പ്രതാപ് സിംഗ് സ്ഥലത്തെത്തിയില്ല എന്നാണ് ആരോപണം. ഇതിനെ തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട് അശ്രദ്ധ പുലർത്തിയ പ്രാദേശിക പൊലീസുകാർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.