ഇന്ത്യയിൽ നിന്ന് ഇ്വകോഡറിലേക്ക് രക്ഷപ്പെട്ട് അവിടെ 'കൈലാസ' എന്ന രാജ്യവും നിത്യാനന്ദ സ്ഥാപിച്ചിരുന്നു. ഇക്വഡോറിലെ സ്വകാര്യദ്വീപ് വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. കോവിഡ് രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ളവർക്ക് കൈലാസത്തിലേക്ക് പ്രവേശാനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടിയിലാണ് പുതിയ വീഡിയോയുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്.
നിത്യാനന്ദയുടെ വീഡിയോകൾ സോഷ്യൽമീഡിയ ട്രോളുകളിൽ പ്രസിദ്ധമാണ്. ഇടയ്ക്കിടെ ഓരോ വിഷയങ്ങളിലും ഇത്തരം വീഡിയോകളുമായി ഇയാൾ എത്താറുണ്ട്. താൻ സ്ഥാപിച്ച 'കൈലാസത്തെ' രാജ്യമായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെട്ടതായും നിത്യാനന്ദ പറഞ്ഞിരുന്നു.
advertisement
You may also like:മൂന്നാമത് പ്രസവിച്ചതും പെൺകുട്ടി; ഭാര്യയേയും രണ്ട് കുട്ടികളേയും കിണറ്റിലെറിഞ്ഞു; ഒരു കുഞ്ഞ് മരിച്ചു
കൈലാസത്തിന് വേണ്ടി സ്വന്തമായി വെബ്സൈറ്റ്, സ്വന്തം കറൻസി, റിസർവ് ബാങ്ക് എന്നിവയും പ്രഖ്യാപിച്ചിരുന്നു. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് കോവിഡ് രൂക്ഷമായ ഇന്ത്യയിൽ നിന്നും കൈലാസത്തിലേക്ക് ഭക്തരുടെ സന്ദർശനം നിത്യാനന്ദ വിലക്കിയത്. ഇന്ത്യക്ക് പുറമേ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവയേയും വിലക്കിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് പുതിയ വീഡിയോ പുറത്തു വന്നത്. ഭക്തരിൽ ഒരാൾ നിത്യാനന്ദയോട് ഇന്ത്യയിൽ കോവിഡ് 19 എന്ന് അവസാനിക്കും എന്ന ചോദ്യത്തിനായിരുന്നു മറുപടി. 'അമ്മൻ ദേവി' തന്റെ ശരീരത്തിൽ പ്രവേശിച്ചുവെന്നും ഇനി താൻ ഇന്ത്യൻ മണ്ണിൽ കാലുകുത്തിയാൽ മാത്രമേ കോവിഡ് 19 പിൻവാങ്ങുകയുള്ളൂവെന്നായിരുന്നു നിത്യാനന്ദയുടെ പരാമർശം.