നീലക്കണ്ണുള്ള ആ പാക് സുന്ദരനെ ഓർമയില്ലേ? അദ്ദേഹം ഇതാ ഇവിടെ ഉണ്ട്

Last Updated:

നീല കണ്ണുള്ള ചെറുപ്പക്കാരൻ ഒരുകാലത്ത് ഇന്റർനെറ്റിൽ തരംഗമായിരുന്നു.

ഒരു കാലത്ത് ഇന്റർനെറ്റ് സെൻസേഷനായിരുന്ന ആ നീല കണ്ണുള്ള സുന്ദരനെ ഓർമയില്ലേ. പാകിസ്ഥാനിലെ ചായക്കടക്കാരനായ അർഷാദ് ഖാൻ. അദ്ദേഹമിപ്പോൾ എവിടെയാണ്? ഇന്റർനെറ്റിൽ വൈറലാകാൻ ഒരു ദിവസം മതി. അതുപോലെ വിസ്മൃതിയിലാകാനും ഞൊടിയിട മതി.
അർഷാദ് ഖാനെ ഇന്ന് പലരും മറന്നു കാണും. നീല കുർത്ത ധരിച്ച് ചായയുണ്ടാക്കുന്ന നീല കണ്ണുള്ള ചെറുപ്പക്കാരൻ ഒരുകാലത്ത് ഇന്റർനെറ്റിൽ തരംഗമായിരുന്നു.
ഫോട്ടോഗ്രാഫറായ ജിയ അലി 2016 ൽ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച അർഷാദ് ഖാന്റെ ചിത്രം പിന്നീട് ലോകം മുഴുവൻ ശ്രദ്ധ നേടുകയായിരുന്നു. ട
advertisement
advertisement
പാകിസ്ഥാനിലെ സാധാരണ കുടുംബത്തിൽ ജനിച്ച അർഷാദ് ഖാനെ തേടി നിരവധി മോഡലിങ്- സിനിമാ അവസരങ്ങളും വന്നു. പിന്നീട് അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്ന് പലർക്കും അറിയില്ല.
വർഷങ്ങൾക്ക് ശേഷം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് അർഷാദ് ഖാൻ. ഇസ്ലാമാബാദിൽ സ്വന്തമായി ഒരു റസ്റ്റോറന്റ് ആരംഭിച്ചാണ് അർഷാദ് ഖാൻ വാർത്തകളിൽ നിറയുന്നത്. 'കഫേ ചായ് വാല റൂഫ്ടോപ്പ്' എന്നാണ് അർഷാദ് ഖാന്റെ സ്ഥാപനത്തിന്റെ പേര്.
advertisement
തനിക്കൊപ്പ ലോകപ്രശസ്തമായ വാക്കാണ് ചായ് വാല എന്നത്. അതിനാലാണ് കടയുടെ പേരിനൊപ്പം അതും കൂടി ചേർത്തതെന്ന് അർഷാദ് ഖാൻ പറയുന്നു. ചായ തന്നെയാണ് ഇവിടുത്തെ പ്രധാന ഐറ്റം. കൂടാതെ 12-20 വ്യത്യസ്ത തരം വിഭവങ്ങളും അർഷാദ് ഖാൻ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നു.
advertisement
പഴയ സോഷ്യൽമീഡിയ താരത്തെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നെറ്റിസൺസ്. നീല കണ്ണുള്ള സുന്ദരനെ അധികമാരും മറന്നിട്ടില്ലെന്ന് കമന്റുകളിൽ നിന്ന് വ്യക്തമാണ്.
ബിസിനസ്സ് ആണ് പ്രധാന തട്ടകമെങ്കിലും ഇപ്പോഴും മോഡലിങ് രംഗത്തും അർഷാദ് സജീവമാണ്. പാകിസ്ഥാനിൽ അത്യാവശ്യം അറിയപ്പെടുന്ന സ്റ്റാർ ആണ് അർഷാദ് ഇന്ന്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
നീലക്കണ്ണുള്ള ആ പാക് സുന്ദരനെ ഓർമയില്ലേ? അദ്ദേഹം ഇതാ ഇവിടെ ഉണ്ട്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement