TRENDING:

രാജ്യസഭാ ഉപാധ്യക്ഷനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് തള്ളി; ശരിയായ ഫോർമാറ്റിലല്ല നൽകിയെതെന്ന് ചെയർമാൻ

Last Updated:

സഭയിലെ 47 അംഗങ്ങളിൽ നിന്ന് ഡെപ്യൂട്ടി ചെയർമാനെതിരെ അവിശ്വാസ കത്ത് ലഭിച്ചതായും നായിഡു സഭയില്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ അവിശ്വാസ പ്രമേയം തള്ളി രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു. അവിശ്വാസ പ്രമേയം ശരിയായ ഫോർമാറ്റിലല്ലെന്ന കാരണം പറഞ്ഞാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ചെയർമാൻ തള്ളിയത്.
advertisement

കാർഷിക ബില്ലുകളെ എതിർക്കുന്നതിനിടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പെരുമാറ്റത്തെ നായിഡു ശാസിച്ചിരുന്നു. സഭയിലെ 47 അംഗങ്ങളിൽ നിന്ന് ഡെപ്യൂട്ടി ചെയർമാനെതിരെ അവിശ്വാസ കത്ത് ലഭിച്ചതായും നായിഡു സഭയില്‍ പറഞ്ഞു. എന്നാൽ നിയമപ്രകാരം അവിശ്വാസ പ്രമേയം അനുവദനീയമല്ലെന്ന് ചെയർമാൻ വ്യക്തമാക്കി.

You may also like:കോവിഡ് ടെസ്റ്റ് ടാർജറ്റ് തികയ്ക്കാൻ സ്വന്തം സാംപിൾ നൽകി; ഡോക്ടർ പിടിയിൽ [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]

advertisement

അവിശ്വാസ പ്രമേയം ശരിയായ ഫോർമാറ്റിലല്ല. പ്രമേയത്തിന് 14 ദിവസം മുമ്പായി അറിയിപ്പ് ആവശ്യമാണെന്നും രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു സഭയിൽ പറഞ്ഞു. ബില്ലിനെചൊല്ലി സഭയിൽ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ പ്രകോപിതരായത്.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, സിപിഐ, സിപിഎം, എന്‍സിപി, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, ലോക്താന്ത്രിക് ജനതാദള്‍, ആം ആദ്മി പാര്‍ട്ടി എന്നി പാർട്ടികളാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
രാജ്യസഭാ ഉപാധ്യക്ഷനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് തള്ളി; ശരിയായ ഫോർമാറ്റിലല്ല നൽകിയെതെന്ന് ചെയർമാൻ
Open in App
Home
Video
Impact Shorts
Web Stories